CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 9 Seconds Ago
Breaking Now

ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജിജി ജോണിന്റെ പിതാവ് ജോസഫ് ഉലഹന്നാന്‍ നാട്ടില്‍ അന്തരിച്ചു

ഗ്ലോസ്റ്ററിലെ ഡയ്മണ്ട് ജൂബിലി ക്ലോസിൽ താമസിക്കുന്ന ജിജി ജോണിന്റെ പിതാവ് അതിരമ്പുഴ കോട്ടക്കുപുറം തടത്തില്‍ ജോസഫ് ഉലഹന്നാന്‍ (90) അന്തരിച്ചു. സെന്റ് മാത്യൂസ് ചര്‍ച്ചില്‍ ബുധനാഴ്ച 3.30ന് സംസ്‌കാരം നടക്കും.

 

ഭാര്യ റോസമ്മ ഉലഹന്നാന്‍ (മുക്കാക്കാലയില്‍ കുടുംബാംഗമാണ്

മക്കള്‍ ഗ്രേസി, ലിസ്സി ജോണ്‍, ഷാജി, ജെസ്സി, ജിജി,സിസ്സി,സി. ലിന്‍സി

മരുമക്കള്‍ പരേതനായ ബേബി മാന്തടത്തില്‍, കെ എം ജോണ്‍ കളരിയ്ക്കല്‍, സോളി പുതിയാപറമ്പില്‍, കുഞ്ഞച്ചന്‍ ആദപ്പള്ളില്‍ , ആശ കുരിശിങ്കല്‍, സജി നെല്ലിപ്പള്ളിയില്‍

ഇന്നലെ വൈകീട്ട് ജിജിയുടെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു. ഗ്ലോസ്റ്റർ സീറോമലബാര്‍ ചര്‍ച്ച് വികാരി ഫാ ജിബിന്‍ വാമറ്റത്തിൽ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജിജി ഇന്ന് നാട്ടിലേക്ക് തിരിക്കും.

പിതാവിന്റെ മരണത്തില്‍ ദുഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.