CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 55 Seconds Ago
Breaking Now

പി സി ജോര്‍ജ് അനുവിന്റെ വീട്ടില്‍ എത്തി അനുവിനു സഹായം കൈമാറി ; ലിമ മുന്‍ പ്രസിഡണ്ട് സന്നിഹിതനായിരുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ  ഏലപ്പാറയിലെ  ക്യന്‍സര്‍ ബാധിതയായ  B, Ed ,  വിദ്യര്‍ത്ഥി   അനു ആന്റണിക്കു വേണ്ടിനടത്തിയ ഈസ്റ്റര് ചാരിറ്റിയുടെ ലഭിച്ച  2615 പൗണ്ട്  (2,58,131  രൂപ ) ബഹുമാനപ്പെട്ട മുന്‍ ചിഫ് വിപ്പ്  പി സി ജോര്‍ജ് അനുവിന്റെ വീട്ടില്‍ എത്തി അനുവിനു കൈമാറി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) മുന്‍ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ സന്നിഹിതനായിരുന്നു .

അനുവിന്റെയും കുടുംബത്തിന്റെയും ഈ വിഷമഘട്ടത്തില്‍ അവരെ സഹായിക്കാന്‍ മുന്‍പോട്ടുവന്ന യു കെ മലയാളികളെ പി സി ജോര്‍ജ് അഭിനന്ധിച്ചു . 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന എളിയ പ്രവര്‍ത്തനങ്ങളെ സര്‍വന്മന പിന്തുണക്കുന്ന  മുഴുവന്‍ യു കെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിക്കുന്നു .

അനുവിന്റെയും കുടുംബത്തിന്റെയും  വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.  

ഞങ്ങള്‍ ! ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ  ഇതുവരെ 10,800,000  (ഒരുകോടി എട്ടു ലക്ഷം   ) രൂപയുടെ സഹായം  അര്‍ഹിക്കുന്നവര്‍ക്കു  നല്‍കുവാന്‍  കഴിഞ്ഞിട്ടുണ്ട് .

2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ്  ഞങ്ങള്‍  പ്രവര്‍ത്തനം ആരംഭിച്ചത്.

  ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു  മലയാളം യു കെ  പത്രത്തിന്റെ അവാര്‍ഡ് ,ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത്   സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് 

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍  പരക്ലേശവിവേകമുള്ളു.'',

ടോം ജോസ് തടിയംപാട്

 




കൂടുതല്‍വാര്‍ത്തകള്‍.