CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 38 Seconds Ago
Breaking Now

പ്രശസ്ത സുവിശേഷ പ്രഘോഷകയായ റോസ് പവല്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍

പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാല്‍ ജ്വലിക്കുന്ന വചനശക്തിയാല്‍ യേശു ഇന്നും ജീവിക്കുന്നുവെന്നതിന്റെ അടയാളങ്ങളാലും അത്ഭുതങ്ങളാലും യൂറോപ്പിലെങ്ങും സുവിശേഷ വത്ക്കരണത്തിനായി യത്‌നിക്കുന്ന സെഹിയോന്‍ കാത്തലിക്ക് യു കെ മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പ്രശസ്ത സുവിശേഷ പ്രഘോഷകയായ റോസ് പവല്‍ വചന ശുശ്രൂഷ നയിക്കും.

20 വര്‍ഷത്തിലധികമായി നിരീശ്വരവാദിയായിരുന്ന റോസ് പവലിന്റെ ഭര്‍ത്താവിനെ പ്രാര്‍ഥനയിലൂടെ ദൈവത്തെ അറിയിച്ച റോസ് പവല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ സെന്റ തെരേസ പ്രാര്‍ഥനാഗ്രൂപ്പിന്റെ സ്ഥാപകാംഗവും പ്രെഷ്യസ് ലൈഫിന്റെ ഡയറക്ടറുമാണ്. സുവിശേഷ വല്‍ക്കരണം, പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍, സൗഖ്യശുശ്രൂഷ, ആത്മീയ സമരം ബന്ധന ശുശ്രൂഷ, പ്രവചന വരം, ദൈവാഗ്നി എന്നീ മേഖലകളിലാണ് പ്രധാനമായും റോസ് പവല്‍ വചന പ്രഘോഷണങ്ങള്‍ നടത്തുന്നത്.

റോസ് പവലിനോടൊപ്പം സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ വിടുതല്‍ ശുശ്രൂഷകനായ ഫാ. സാജു ഇലഞ്ഞിയും സെഹിയോന്‍ യുകെ മിനിസ്ട്രിയിലെ ഫാ. സോജി ഓലിക്കലും സംയുക്തമായി നേതൃത്വം നല്‍കുന്ന സൗഖ്യ വിടുതല്‍ ശുശ്രൂഷകളും ഈ മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്.

രണ്ടാംശനിയാഴ്ചകണ്‍വെന്‍ഷൻരാവിലെ എട്ട് മുതല്‍ ബഥേലില്‍ ആരംഭിക്കും.

വിലാസം : Bethel Convention Centre B70 7JW.




കൂടുതല്‍വാര്‍ത്തകള്‍.