CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 28 Seconds Ago
Breaking Now

സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 23 ശനിയാഴ്ച്ച; യുക്മ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയാകും

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 23 ശനിയാഴ്ച നടക്കും. യുക്മ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിരവധി പരിപാടികള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് പതിവിന് വിപരീതമായി വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളില്‍ അരങ്ങേറുന്ന ആഘോഷപരിപാടികള്‍ രാവിലെ പതിനൊന്ന് മണിയോടെയാകും ആരംഭിക്കുക. എസ് എം എ പ്രസിഡന്റ് ഷിബു ജോണിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായ അഡ്വ എബി സെബാസ്റ്റ്യന്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഉദ്ഘാടനം ചെയ്യും.

കുട്ടികള്‍ക്കായി ഒരുക്കുന്ന വിഷു കൈനീട്ടവും മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്നൊരുക്കുന്ന വിവിധ കലാപരിപാടികളും ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമാകും സമ്മാനിക്കുക.  രക്ഷാധികാരി ജോസ് കെ ആന്റണിയുടെ മേല്‍നോട്ടത്തില്‍ എസ് എം എ അംഗങ്ങള്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ ഈസ്റ്റര്‍ വിഷു വിരുന്നാകും ആഘോഷത്തിലെ മറ്റൊരാകര്‍ഷണം. രാവിലെ പതിനൊന്ന് മുതല്‍ എട്ടു മണിവരെ നീളുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി ഡിനു ഓലിക്കല്‍ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

Bratch Ln, Dinton, Salisbury SP3 5EB

സുജു ജോസഫ്, പിആര്‍ഒ

 

 




കൂടുതല്‍വാര്‍ത്തകള്‍.