CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 1 Minutes 11 Seconds Ago
Breaking Now

വോക്കിങ് കാരുണ്യയുടെ എണ്‍പത്തിയെട്ടാമതു സഹായമായ അറുപത്തിഒന്നായിരം രൂപ പുള്ളുവന്‍ പാട്ടുകലാകാരന്‍ ശിവദാസന് കൈമാറി

ചേര്‍ത്തല: വോക്കിങ് കാരുണ്യയുടെ എണ്‍പത്തിയെട്ടാമതു സഹായമായ അറുപത്തിഒന്നായിരം രൂപ പുള്ളുവന്‍ പാട്ടുകലാകാരന്‍ ശിവദാസന് ചേര്‍ത്തല ഫെഡറല്‍ ബാങ്ക് മാനേജര്‍ വിഷ്ണു ആലങ്ങാട്ട് കൈമാറി. തദവസരത്തില്‍ ബാങ്ക് ജീവനക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപകുമാറും സന്നിഹിതനായിരുന്നു.  വര്ഷങ്ങളായി പുള്ളുവന്‍ പാട്ട്  നടത്തിയായിരുന്നു ശിവദാസനും കുടുംബവും ജീവിച്ചിരുന്നത്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശിവദാസന്‍ ഒരു പ്രേമേഹ രോഗിയായി മാറുന്നത്. ഭാര്യയും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ്  ശിവദാസന്റേത്. സാമ്പത്തിക പരാതിനതകള്‍ മൂലം കൃത്യമായ ചികിത്സകള്‍ ചെയ്യാന്‍ സാധിക്കാതെ വരികയും കാലക്രമേണ രോഗം മൂര്‍ജിച്ചു രണ്ടായിരത്തിപത്തൊന്‍പതോടു കൂടി രണ്ടു കിഡ്‌നികളും പ്രേവര്‍ത്തരഹിതമാവുകയും ചെയ്തു. 

കുടുംബത്തിന്റെ ഏക വരുമാനം ശിവദാസന്‍ പുള്ളുവന്‍ പാട്ടിനു പോയി കിട്ടുന്നതായിരുന്നു. കോവിഡ് വന്നതും ശിവദാസന്റെ ആരോഗ്യം ക്ഷയിച്ചതും കുടുംബത്തെ വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ഡയാലിസും ആയിരക്കണക്കിന് രൂപയുടെ മരുന്നും ആവശ്യമാണ് ശിവദാസന്റെ ജീവന്‍ നിലനിര്‍ത്താന്‍. മക്കളുടെ പഠനചിലവുകളും, ചികിത്സയുടെ ഭീമമായ ചിലവും അനുദിനവീട്ടുചിലവുകളും എങ്ങനെ കണ്ടെത്തുമെന്നറിയാതെ വലയുകയാണ് ശിവദാസനും കുടുംബവും. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ ശിവദാസനും കുടുംബവും ജീവിതം തള്ളിനീക്കിയത്. തകര്‍ന്നിരിക്കുന്നു ഈ കുടുംബത്തിന് കൈത്താങ്ങായി വോക്കിങ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

 

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.