CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 26 Seconds Ago
Breaking Now

സാമ്പത്തിക പ്രതിസന്ധി ; മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാത്തതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

പണമില്ലാത്തത് മൂലമാണ് പിറന്നാള്‍ ആഘോഷം നടത്താന്‍ സാധിക്കാതെ വന്നത്.

മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയത്. പണമില്ലാത്തത് മൂലമാണ് പിറന്നാള്‍ ആഘോഷം നടത്താന്‍ സാധിക്കാതെ വന്നത്.

കര്‍ഷകനായ ശ്രീകാന്താണ് തേജസ്വിനിയുടെ ഭര്‍ത്താവ്. നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരന്‍ ധനുഷുമാണ് ഇവരുടെ മക്കള്‍. ഇതില്‍ ഇളയവനായ ധനുഷിന്റെ പിറന്നാളാണ് ആഘോഷിക്കാന്‍ കഴിയാതെയായത്. കന്നുകാലി വളര്‍ത്തല്‍ തുടങ്ങാന്‍ ശ്രീകാന്ത് ലോണ്‍ എടുത്തതും ബിസിനസ് തകര്‍ന്നതോടെ ഇത് വീട്ടാന്‍ കഴിയാതിരുന്നതും ഇവരെ കടക്കെണിയിലാക്കി.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ വന്നത് ഏറെ നിരാശയിലാക്കിയെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. എന്നാല്‍, മൈസൂരിലുള്ള താന്‍ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് സാമ്പത്തിക കാര്യങ്ങള്‍ വിശദീകരിച്ച് ശ്രീകാന്ത് പറഞ്ഞത്. ഇതില്‍ ദുഖിതയായാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ അജയ്കുമാര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.