CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 2 Seconds Ago
Breaking Now

വനിതാ ടിവി അവതാരകരെല്ലാം നിര്‍ബന്ധമായും മുഖം മറയ്ക്കണം; ഉത്തരവിറക്കി താലിബാന്‍

അഫ്ഗാനിലെ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

അഫ്ഗാനില്‍ വനിതകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്റെ ഉത്തരവ്. വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ട് താലിബാന്‍.

അഫ്ഗാനിലെ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് വനിതാ ടെലിവിഷന്‍ അവതാരകര്‍ക്കുള്ള ഉത്തരവ് താലിബാന്‍ പുറപ്പെടുവിച്ചത്.രാജ്യത്തെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും താലിബാന്‍ ഈ പ്രസ്താവന നേരിട്ട് അയച്ചുവെന്നാണ് വിവരം. ഉത്തരവ് താലിബാന്റെ അവസാന വാക്കാണെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നുമാണ് വാര്‍ത്ത പുറത്തുവിട്ട അഫ്ഗാനിലെ പ്രശസ്ത മാദ്ധ്യമ സ്ഥാപനമായ ടൊളോ ന്യൂസ് വ്യക്തമാക്കുന്നത്.

പുതിയ താരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ നിരവധി വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ അവരുടെ മുഖം മറച്ച് പരിപാടി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മാഡിയാ വഴി പങ്കുവച്ചിട്ടുണ്ട്. അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികളാണ് അവര്‍ നിരന്തരം ചെയ്തു വരുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് ഈ തീരുമാനവും.

അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് ശേഷം സ്ത്രീകള്‍ക്കെതിരായ നിയമങ്ങള്‍ ഉദാരമാക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അനുമതി ഇല്‍പ്പെടെ നിഷേധിക്കുകയാണ് താലിബാന്‍ ചെയ്തത്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ അവരുടെ കണ്ണുകള്‍ മാത്രമേ പുറത്തുകാണിക്കാന്‍ പാടുള്ളു എന്ന് താലിബാന്‍ ഉത്തരവിട്ടത് ഈ മാസം ആദ്യമാണ്.

മാര്‍ച്ച് മുതല്‍ ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ ആചാരങ്ങള്‍ക്കും സംസ്‌കാരത്തിനും ഷരിയയ്ക്കും അനുസൃതമായുള്ള യൂണിഫോം ഡിസൈന്‍ ചെയ്യുന്നതുവരെ വീട്ടില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.