CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 15 Minutes 18 Seconds Ago
Breaking Now

ഈ രാഷ്ട്രീയക്കാര്‍ ഇത്ര മ്ലേച്ചന്‍മാരാണോ? മുതിര്‍ന്ന ടോറി എംപി നാല് പുരുഷന്‍മാര്‍ക്ക് നേരെ ഡേറ്റ്-റേപ്പ് മയക്കുമരുന്ന് പ്രയോഗിച്ചതായി ആരോപണം; ഇരകളില്‍ രണ്ട് സഹരാഷ്ട്രീയക്കാരും; ഒരാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ലൈംഗിക പീഡനത്തിന് ഇരയാകുന്നത്

എംപിമാര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡന പരാതികളില്‍ ഏറ്റവും പുതിയതാണ് ഈ ആരോപണം

നാല് പുരുഷന്‍മാരെ ഡേറ്റ്-റേപ്പ് മയക്കുമരുന്നില്‍ മുക്കിയതായി മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിക്കെതിരെ ആരോപണം. താന്‍ പീഡനത്തിന് ഇരയാകുന്ന കാഴ്ച കണ്ടാണ് മയക്കം വിട്ടുണര്‍ന്നതെന്ന് ഒരു സഹ ടോറി എംപി തന്നെ വെളിപ്പെടുത്തി. ഒരു ലേബര്‍ എംപി, മറ്റൊരു ടോറി എംപിയുടെ കൂടെ താമസിക്കുന്ന വ്യക്തി, മറ്റൊരു പുരുഷന്‍ എന്നിവരാണ് നിലവില്‍ ഇരകളായിരിക്കുന്നത്. 

കണ്‍സര്‍വേറ്റീവ് എംപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വെസ്റ്റ്മിന്‍സ്റ്ററില്‍ അഭ്യൂഹങ്ങള്‍ വ്യാപകമാണ്. കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കിടയില്‍ അതിക്രമിയുടെ പേര് സ്ഥിരമായി പരാമര്‍ശിക്കപ്പെടാറുണ്ടെന്ന് ഒരു ശ്രോതസ്സ് മിററിനോട് പറഞ്ഞു. 'ഇയാള്‍ നിരപരാധിയാണെങ്കില്‍, സ്വയം പോലീസിന് മുന്നില്‍ റഫര്‍ ചെയ്യണം, ആഭ്യന്തര പരാതി നടപടിക്രമങ്ങള്‍ക്ക് വിധേയമായി അന്വേഷണം നടത്തി ചീത്തപ്പേര് മാറ്റണം', ശ്രോതസ്സ് പറഞ്ഞു. COVID-19: MPs pack House of Commons for first time in 17 months - but make  different choices on face masks | UK News | Sky News

എംപിമാര്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡന പരാതികളില്‍ ഏറ്റവും പുതിയതാണ് ഈ ആരോപണം. 2018 മുതലുള്ള നാല് വര്‍ഷത്തിനിടെ മോശം പെരുമാറ്റം ആരോപിച്ച് 50-ലേറെ എംപിമാരാണ് അന്വേഷണം നേരിടുന്നത്. കഴിഞ്ഞ ആഴ്ച ബലാത്സംഗ കേസില്‍ ഒരു ടോറി എംപിയെ അറസ്റ്റ് ചെയ്ത് മെറ്റ് പോലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. ഏഴ് വര്‍ഷത്തിനിടെ പദവി ദുരുപയോഗം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 

മുന്‍ ലേബര്‍ എംപി മൈക്ക് ഹില്‍ ലൈംഗിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചിരുന്നു. ഈ ആരോപണങ്ങള്‍ ഹില്‍ നിഷേധിച്ചെങ്കിലും സെന്‍ഡ്രല്‍ ലണ്ടന്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ ആരോപണങ്ങള്‍ ശരിവെച്ചു. ഇപ്പോള്‍ പുതിയ ആരോപണം പുറത്തുവന്നതോടെ വിഷയം ഗുരുതരമായാണ് കാണുന്നതെന്ന് ഗവണ്‍മെന്റ് വക്താവ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.