CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 1 Seconds Ago
Breaking Now

പുടിന്റെ ടിവിയിലെ പ്രത്യക്ഷപ്പെടല്‍ നാടകമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ; രോഗ ബാധിതനായ പുടിന്‍ അടുത്തവര്‍ഷത്തോടെ അധികാരമൊഴിയുമെന്ന് സൂചന ; നിഷേധിച്ച് റഷ്യയും

പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കഴിഞ്ഞാഴ്ചയിലെ ടിവി സംപ്രേക്ഷണം നടത്തിയതെന്നാണ് ആരോപണം

റഷ്യയില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ പുടിന്റെ അസാന്നിധ്യം ചര്‍ച്ചയാകുകയാണ്. എന്നാല്‍ ചില നാടകങ്ങളുടെ ഭാഗമാണ് പുടിന്റെ ടിവിയിലെ പ്രത്യക്ഷപ്പെടലുകള്‍ എന്ന് മാധ്യമങ്ങള്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കഴിഞ്ഞാഴ്ചയിലെ ടിവി സംപ്രേക്ഷണം നടത്തിയതെന്നാണ് ആരോപണം.

മുന്‍ എഫ്എസ്ബി തലവനും പുടിന്റെ പ്രശസ്ത അനുയായിയുമായ നിക്കോളാസ് പാട്യുഷേവ് ആണ് ഭരണം നിയന്ത്രിക്കുന്നതെന്നും സാധാരണയായി പുടിന്‍ നേരിട്ട് എത്താറുള്ളിടത്ത് നിക്കോളസ് ആണ് എത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാന്‍സറുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാകുവാന്‍ പുടിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പുടിന് രോഗം ഗുരുതരമായി ബാധിച്ചെന്നാണ് സൂചന. പുടിന്റെ അസാന്നിദ്ധ്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ടെലിവിഷനില്‍ കാണിക്കുന്നത് പഴയ ദൃശ്യങ്ങളാണ്.

പണ്ട് ചിത്രീകരിച്ചവ ഇപ്പോഴും സജീവമാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും പുടിന്‍ സജീവമല്ലെന്നും ചില മാധ്യമങ്ങള്‍ ആവര്‍ത്തിക്കുന്നു.വെള്ളിയാഴ്ച നടന്ന വെര്‍ച്വല്‍ സെക്യൂരിറ്റി കൗണ്‍സിലിലും പുടിന്റെ സാന്നിധ്യത്തെ ചിലര്‍ ചോദ്യം ചെയ്യുന്നു. 

യുക്രെയ്ന്‍ റഷ്യ യുദ്ധത്തിനിടെ നിര്‍ണ്ണായക സമയത്ത് പുടിന്‍ പ്രതികരിക്കാത്തതും സംശയങ്ങള്‍ക്കിടയാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.