CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 10 Seconds Ago
Breaking Now

വീട്ടില്‍ നിന്ന് 4 ലക്ഷം മോഷ്ടിച്ച് പകരം വ്യാജ കറന്‍സി വെച്ചു : എട്ടു ഒമ്പതും വയസ്സുള്ള സഹോദരന്മാര്‍ പിടിയില്‍

മോഷ്ടിച്ച പണം വെറും ഇരുപത് ദിവസങ്ങള്‍ കൊണ്ടാണ് ഇരുവരും ചിലവാക്കിയത്

വീട്ടില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ടിച്ച് പകരം വ്യാജ കറന്‍സി വെച്ച സഹോദരങ്ങള്‍ പിടിയിലായി. തെലങ്കാനയിലെ ജിഡി മെറ്റ്‌ലയില്‍ താമസിക്കുന്ന എട്ടും ഒമ്പതും വയസ്സുള്ള സഹോദരങ്ങളാണ് പിടിയിലായത്.

മോഷ്ടിച്ച പണം വെറും ഇരുപത് ദിവസങ്ങള്‍ കൊണ്ടാണ് ഇരുവരും ചിലവാക്കിയത്. പൈസ കൊണ്ട് സ്മാര്‍ട്ട് ഫോണുകളും വാച്ചുകളും വാങ്ങിയ കുട്ടികള്‍ ഗേമിങ് സെന്ററുകളിലും ആഡംബര റസ്റ്ററന്റുകളിലും പണം ചിലവഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. മക്കളുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റം ശ്രദ്ധിച്ച ദമ്പതികള്‍ അലമാരയിലെ പണം പരിശോധിച്ചപ്പോഴാണ് ഇത് വ്യാജ നോട്ടുകളാണെന്നും പണം മോഷ്ടിക്കപ്പെട്ടുവെന്നും മനസ്സിലാക്കുന്നത്. തുടര്‍ന്ന് ദമ്പതികള്‍ കുട്ടികളെ ചോദ്യം ചെയ്യുകയും ഇരുവരും സത്യം പറയുകയുമായിരുന്നു.

തുടര്‍ന്ന് ഇവര്‍ ജീഡിമെറ്റ്‌ല പോലീസില്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണത്തില്‍ പണം ചിലവഴിച്ചത് കുട്ടികള്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വ്യാജ കറന്‍സികള്‍ നല്‍കിയതാരാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.