CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 9 Seconds Ago
Breaking Now

ലണ്ടന്‍ കൗണ്‍സിലില്‍ ആദ്യമായി ഒരു ദളിത് വനിത മേയര്‍, അഭിമാന നിമിഷമെന്ന് ദളിത് കമ്മ്യൂണിറ്റി

ലണ്ടനില്‍ മെയ് 5 ന് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഈലിംഗ് കൗണ്‍സിലിലെ ഡോര്‍മേഴ്‌സ് വെല്‍സ് വാര്‍ഡിലെ ലേബര്‍ കൗണ്‍സിലറായി മിധ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു

പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് കൗണ്‍സിലിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട് ഒരു ദളിത് വനിത. ഇന്ത്യന്‍ വംശജയും യുകെ യിലെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള രാഷ്ട്രീയക്കാരിയുമായ മൊഹീന്ദര്‍ കെ. മിധയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ മീറ്റിം?ഗിലാണ് 2022-23 വര്‍ഷത്തെ മേയറായി മിധ തെരഞ്ഞെടുക്കപ്പെട്ടത്. 'മൊഹിന്ദര്‍ മിധ ഈലിം?ഗിലെ അടുത്ത വര്‍ഷത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്' എന്ന് ഈലിംഗിലെ ലേബര്‍ പാര്‍ട്ടി ഒരു പ്രസ്താവനയില്‍ പറഞ്ഞു. 

യുകെ യിലെ ദളിത് കമ്മ്യൂണിറ്റി വളരെ അഭിമാനത്തോടും ആഹ്ലാദത്തോടും കൂടിയാണ് തെരഞ്ഞെടുപ്പിനെ വീക്ഷിച്ചതും മിധയുടെ വിജയം ആഘോഷിച്ചതും. 'യുകെ യിലെ ആദ്യത്തെ തന്നെ വനിതാ ദളിത് മേയര്‍. ഇത് വളരെ അധികം അഭിമാനം തോന്നുന്ന നിമിഷമാണ്' എന്ന് അംബേദ്കറൈറ്റ് ആന്‍ഡ് ബുദ്ധിസ്റ്റ് ഓര്‍ഗനൈസേഷന്റെ  യുകെയുടെ ചെയര്‍മാനായ സന്തോഷ് ദാസ് പ്രതികരിച്ചു. രാജ്യത്തെ ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്. 

ലണ്ടനില്‍ മെയ് 5 ന് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഈലിംഗ് കൗണ്‍സിലിലെ ഡോര്‍മേഴ്‌സ് വെല്‍സ് വാര്‍ഡിലെ ലേബര്‍ കൗണ്‍സിലറായി മിധ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ മുമ്പ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായും സേവനമനുഷ്ഠിച്ചിരുന്നു. 

'ജീവിതച്ചെലവിന്റെ കാര്യത്തില്‍ പരിഹാരം കാണും, പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറും, അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ പെരുമാറ്റത്തിനും എതിരെ പോരാടും, സാമൂഹികസേവനം ഉറപ്പാക്കും, റീ ?ഗ്രോയിങ് റീവൈല്‍ഡിങ് റീ സൈക്ലിങ് എന്നതിന് പ്രാധാന്യം നല്‍കും, എല്ലാവര്‍ക്കും പ്രാപ്യമായ വീടുകള്‍ ഉറപ്പ് വരുത്തും'  തുടങ്ങിയവയൊക്കെയാണ് പ്രാദേശിക ലേബര്‍ പാര്‍ട്ടി പ്രകടനപത്രികയിലുണ്ടായിരുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.