CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 21 Seconds Ago
Breaking Now

മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ ? മറുപടി നല്‍കി മോഹന്‍ലാല്‍

മോഹന്‍ലാലും മമ്മൂട്ടിയും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴിതാ അഭിമുഖത്തില്‍ ഒരു ആരാധകന്‍ മോഹന്‍ലാലിന് മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന് വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്.

മമ്മൂട്ടി വളരെ സക്‌സസ്ഫുള്‍ ആയ ഒരു ആക്ടര്‍ ആണ്. ഞാനും അദ്ദേഹവുമായി ഏതാണ്ട് അന്‍പത്തി അഞ്ചോളം സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടപ്പോള്‍ ആരാധന തോന്നിയിട്ടുണ്ട്. പിന്നെ അസൂയ തോന്നേണ്ട കാര്യമില്ല , കാരണം അദ്ദേഹത്തിന്റെ റോള്‍ എനിക്ക് കിട്ടണം അല്ലെങ്കില്‍ അദ്ദേഹം ചെയ്യുന്നത് പോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാവുന്നത്.

മമ്മൂട്ടിയും താനും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണെന്നും അതിന്റേതായ വ്യത്യാസങ്ങള്‍ തങ്ങള്‍ ഇരുവരുടെയും സ്വഭാവത്തില്‍ ഉണ്ടെന്നും അത് മനസിലാക്കി ഇഷ്ടപ്പെടാന്‍ സാധിച്ചാല്‍ മാത്രമേ നല്ല ഒരു ഫ്രണ്ടായി കാണാന്‍ സാധിക്കുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.