CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 50 Minutes 24 Seconds Ago
Breaking Now

വൃദ്ധനായില്ലേ, ഇനി ഇങ്ങനെ മുട്ടുകുത്തി നില്‍ക്കുന്നതൊക്കെ അപകടമാണ്, സൂക്ഷിക്കണം: അക്ഷയ്കുമാറിനെതിരെ കെആര്‍കെ

ബോളിവുഡിന്റെ വിവാദനായകനാണ് കമാല്‍ ആര്‍ ഖാന്‍. താരങ്ങളെ പലപ്പോഴും പരിഹസിച്ച് വിമര്‍ശനങ്ങളേറ്റുവാങ്ങാറുള്ള ഇദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമാകുന്നത്. നടന്‍ അക്ഷയ് കുമാറിനെയാണ് കെആര്‍കെ ഇത്തവണ പരിഹസിച്ചിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ പൃഥ്വിരാജിന്റെ പ്രചാരണ പരിപാടികള്‍ക്കിടെ നടന്‍ മാനുഷി ഛില്ലാറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമെടുത്തിരുന്നു. ഇതാണ് കെആര്‍കെയുടെ പരിഹാസത്തിന് പാത്രമായത്.

മുട്ടില്‍ നിന്ന് മാനുഷിയുടെ കൈകളില്‍ പിടിച്ച അക്ഷയ് കുമാറിന്റെ പ്രവൃത്തി പ്രായത്തിന് ചേരാത്തതാണെന്ന് അഭിപ്രായപ്പെടുകയാണ് കെ.ആര്‍.കെ. മാത്രല്ല, അങ്ങനെ ചെയ്താല്‍ അക്ഷയ് കുമാറിന് അത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറിന് പ്രായാധിക്യം ഉളതിനാല്‍ മുട്ടില്‍നിന്നാല്‍ അപകടമാണല്ലോ എന്ന തരത്തിലാണ് പരിഹാസം. 60ാം വയസ്സില്‍ ഇങ്ങനെ മുട്ടില്‍ നില്‍ക്കുന്നത് വലിയ നാണക്കേട് തന്നെയെന്ന് നടനെ വിമര്‍ശിക്കുകയാണ് കെ.ആര്‍.കെ.

അതേസമയം നിരവധി ആരാധകരാണ് കെ.ആര്‍.കെയുടെ ഈ ട്രോളിന് മറുപടി പറയുന്നത്. കമാലിനെയും അക്ഷയ് കുമാറിനെയും പരിഹസിക്കുകയാണ് പലരും ഈ ട്വീറ്റില്‍. മുന്‍പ് പലപ്പോഴും ഇതേ രീതിയില്‍ അക്ഷയ് കുമാറിനെതിരെ അധിക്ഷേപം ചൊരിഞ്ഞിട്ടുണ്ട് കെ ആര്‍ കെ . കാനഡയുടെ പൗരത്വമുള്ള നടനെ പലപ്പോഴും കനേഡിയന്‍ കുമാര്‍ എന്നാല്‍ കെആര്‍കെ അഭിസംബോധന ചെയ്യാറുള്ളത്. ചിലപ്പോള്‍ മറ്റു കാരണങ്ങളാലും വിമര്‍ശിക്കാറുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.