CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 58 Seconds Ago
Breaking Now

ദുരഭിമാനക്കൊല ; അന്യ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ സഹോദരന്‍

തിങ്കളാഴ്ച രാത്രി വാഡിയിലെ റെയില്‍വേ പാലത്തിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്.

കര്‍ണാടകയില്‍ വീണ്ടുമൊരു ദുരഭിമാനക്കൊല കൂടി. കലബുറഗിയിലെ വാഡി ടൗണില്‍ മുസ്ലീം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പടുത്തി. ഭീമാ നഗറില്‍ താമസിക്കുന്ന വിജയ കാംബ്ലെ (25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരനായ ഷഹാബുദ്ദീന്‍ (19), നവാസ് (19) എന്നിവരെ അറസ്റ്റ് ചെയ്തു

തിങ്കളാഴ്ച രാത്രി വാഡിയിലെ റെയില്‍വേ പാലത്തിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തിനോടൊപ്പം സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന വിജയയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആണ് സംഘം കൊലപ്പെടുത്തിയത്. ഷഹാബുദ്ദീനും സുഹൃത്തും വിജയയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന്, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

വിജയയുമായി ബന്ധമുണ്ടായിരുന്ന മുസ്ലീം പെണ്‍കുട്ടിയുടെ ഇളയ സഹോദരനാണ് മുഖ്യപ്രതി ഷഹാബുദ്ദീന്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞത് മുതല്‍, ഇവര്‍ യുവാവിനെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മുന്‍പുതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് വിജയയുടെ അമ്മ പറയുന്നു. അന്യമതത്തില്‍ ഉള്ളയാള്‍ക്ക് മകളെ തരില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

വിജയുടെ കഴുത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. തലയില്‍ അടിയേറ്റ പാടുകളും ഉണ്ടായിരുന്നു. വിജയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. പ്രതിഷേധം ഉയര്‍ന്നതിനാല്‍ സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.