CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 25 Seconds Ago
Breaking Now

തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന് വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക് ; പരസ്യ പ്രചാരണം നാളെ അവസാനിക്കും

പ്രചാരണങ്ങള്‍ക്കിടയില്‍ മുന്നണികള്‍ തമ്മില്‍ പോരും തുടരുകയാണ്.

തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന് വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വോട്ടര്‍മാരുടെ മനസില്‍ ഇടം നേടാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കും.

നാളെ വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണങ്ങള്‍ക്ക് തിരശ്ശീല വീഴും. അതിന് മുമ്പ് ഇനി പോകാന്‍ ബാക്കിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ ഇന്നലെ അവസാനിച്ചു. മന്ത്രിമാരും നേതാക്കളും ഇന്നും നാളെയും പ്രചാരണ രംഗത്ത് സജീവമായുണ്ടാകും.

പ്രചാരണങ്ങള്‍ക്കിടയില്‍ മുന്നണികള്‍ തമ്മില്‍ പോരും തുടരുകയാണ്. വികസനത്തില്‍ തുടങ്ങിയ ഇടത് മുന്നണിയുടെ പ്രചാരണം ഇപ്പോള്‍ സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ വിവാദത്തില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്.

പി ടി തോമസിനെ നെഞ്ചേറ്റിയ തൃക്കാക്കരയില്‍ ഭാര്യ പകരത്തിനിറങ്ങുമ്പോള്‍ തോല്‍ക്കുമെന്ന ഭയം കോണ്‍ഗ്രസിനില്ല. ബി.ജെ.പിയും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സുരേഷ് ഗോപിയും ഇന്ന് പ്രാചാരണ രംഗത്തുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.