CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 24 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂറോന്‍ കൂദാശ പരികര്‍മ്മം ചെയ്തു

പ്രെസ്റ്റന്‍  ഗ്രേറ്റ് ബ്രിട്ടന്‍ സീക്കോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ പ്രെസ്റ്റണില്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍  മൂറോന്‍  കൂദാശ പാരികര്‍മ്മം ചെയ്തു , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന  വൈദികര്‍ , അല്മായ പ്രതിനിധികളും  പങ്കെടുത്തു .സഭാഗാത്രത്തിന്റെ ഏകനാവായി  വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അഭിവന്ദ്യ പിതാവ് തന്റെ വചന സന്ദേശത്തില്‍ പ്രബോധിപ്പിച്ചു .  ഒരാള്‍ക്കും ഒഴുകഴിവില്ലാത്ത ദൗത്യ നിര്‍വഹണമാണിതെന്നും  തങ്ങളുടെ ഭാഗധേയം നിര്‍വഹിക്കുന്നതില്‍ ഓരോരുത്തരും ഉത്സാഹികള്‍ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ്മാരായ റെവ. ഫാ.  ജോര്‍ജ് ചേലക്കല്‍ , റെവ. ഫാ. ജിനോ അരിക്കാട്ട്  എം. സി. ബി . എസ് . കത്തീഡ്രല്‍ വികാരി റെവ. ഡോ . ബാബു പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.