CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 51 Minutes 12 Seconds Ago
Breaking Now

'ആമോറീസ് ലെത്തീസ്യ ' ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബവര്‍ഷസമാപനം 2022 ജൂണ്‍ 26 ന്

മാഞ്ചസ്റ്റര്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍  രൂപതയില്‍ ഫാമിലി അപ്പോസ്തലേറ്റ് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നുവന്ന കുടുംബവര്‍ഷത്തിന്റെ സമാപനം 2022 ജൂണ്‍ 26 നു നടക്കും . അന്നേദിവസം ഇടവകകളില്‍ / മിഷനുകളില്‍ അര്‍പ്പിക്കപ്പെടുന്ന പ്രത്യേക പരിപാടികളും കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും നടത്തും . രൂപതാതലസമാപനം ഒരു കുടുംബപശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ജൂണ്‍ 26 നു വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും.  ഗ്രേറ്റ് ബ്രിട്ടണ്‍രൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വികാരി ജനറല്‍മാരായ റെവ ഫാ. ജോര്‍ജ് ചേലക്കല്‍ , റെവ.ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര , റെവ.ഫാ. ജിനോ അരീക്കാട്ട് , തുടങ്ങിയവര്‍ സംബന്ധിക്കുന്നതും കമ്മീഷന്‍ ചെയര്‍മാന്‍ റെവ.ഫാ. ജോസ് അഞ്ചാനിക്കല്‍ , സെക്രട്ടറി ശില്പ ജിമ്മി , മറ്റു കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്നതുമാണ്. 7 മണിക്ക് കുടുംബപ്രാര്‍ത്ഥനയും തിരുഹൃദയപ്രതിഷ്ഠയും കുടുംബവര്‍ഷ സമാപന സന്ദേശവും ആണ് പ്രധാന പ്രോഗ്രാം. സൂമിലും യൂട്യുബിലും ഫേസ്ബുക്കിലുമായി സംപ്രേഷണം ചെയ്യപ്പെടുന്ന പ്രോഗ്രാമില്‍ എല്ലാവരുടെയും സാന്നിധ്യം സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

' ' സ്‌നേഹത്തിന്റെ സന്തോഷം എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കുടുംബത്തിലും കുടുംബത്തിലൂടെയും യാഥാര്‍ഥ്യമാകേണ്ട സ്‌നേഹാനുഭാവത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഇത് ആഴത്തില്‍ മനസ്സിലാക്കുവാനും പരിശീലിക്കുവാനുമുള്ള അവസരമായിട്ടാണ് 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവര്‍ഷമായി ആചരിക്കുവാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തത്.

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.