CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 3 Seconds Ago
Breaking Now

ലണ്ടന്‍ രാത്രികള്‍ സുരക്ഷിതമല്ല; വീട്ടിലേക്ക് നടന്നുപോയ അഭിഭാഷകയെ അടിച്ചുകൊന്നു! പ്രായമായ അമ്മയുടെ അരികിലേക്ക് മടങ്ങിയ 35-കാരിയെ അപരിചിതന്‍ തല്ലിക്കൊന്നതിന്റെ കാരണം തേടി കുടുംബം; ഒരു ഈച്ചയെ പോലും നോവിക്കാത്ത യുവതിക്ക് ദാരുണാന്ത്യം

റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലി ചെയ്തിരുന്ന സാറ ട്രെയിനി സോളിസിറ്റര്‍ റോള്‍ നേടാനുള്ള ശ്രമത്തിലായിരുന്നു

വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ നമ്മളെ ആരെങ്കിലും യാതൊരു പ്രകോപനവും കൂടാതെ അക്രമിക്കുകയും, തല്ലിക്കൊല്ലുകയും ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. ഇന്ത്യയില്‍ ഏതെങ്കിലും വിദൂര ഗ്രാമങ്ങളില്‍ ഇതൊക്കെ നടക്കുമെന്ന് ചിന്തിക്കുകയും ചെയ്യും. പക്ഷെ വിരോധാഭാസമെന്ന് പറയട്ടെ വികസനം കൊടികൊണ്ട് വാഴുന്ന യുകെയില്‍, തലസ്ഥാനമായ ലണ്ടനില്‍ രാത്രി അത്ര ഉറപ്പോടെ നടന്നുപോകാന്‍ വയ്യെന്ന അവസ്ഥയാണുള്ളത്. പട്ടാപ്പകല്‍ പോലും മോഷ്ടാക്കള്‍ സസുഖം തട്ടിപ്പറിക്കല്‍ നടപ്പാക്കുന്ന ലണ്ടന്‍ തെരുവിലൂടെ വീട്ടിലേക്ക് നടന്നുപോയ അഭിഭാഷകയാണ് അപരിചിതന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. The Met have closed the road and put a cordon in place at the scene while urging women to be 'alert' but not 'alarmed' by the attack

യാതൊരു പ്രകോപനവും കൂടാതെ അപരിചിതന്‍ നിയമ ഗ്രാജുവേറ്റിനെ വഴിയില്‍ വെച്ച് തല്ലിക്കൊല്ലുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 35-കാരി സാറാ അലീനയ്ക്ക് നേരെ അക്രമം അരങ്ങേറിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഭിഭാഷക മരണത്തിന് കീഴടങ്ങി. 

ഒരു ഈച്ചയെ പോലും നോവിക്കാത്ത സാറയ്ക്ക് ഈ അവസ്ഥ നേരിട്ടതിന്റെ കാരണം അറിയാതെ വ്യസനിക്കുകയാണ് കുടുംബം. ഇല്‍ഫോര്‍ഡ് ക്രാന്‍ബ്രൂക്ക് റോഡില്‍ നടന്ന അക്രമങ്ങള്‍ക്കിടെ വലിയ കരച്ചിലും ബഹളവും കേട്ടതായി ഭയന്നുപോയ അയല്‍വാസികള്‍ പറഞ്ഞു. കൊല നടത്തിയെന്ന് സംശയിക്കുന്ന 29-കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. Police continue to work in Cranbrook Road, Redbridge, after Zara Aleena was murdered on Sunday morning

പ്രകോപനമില്ലാതെ ഒറ്റപ്പെട്ട് നടന്ന അക്രമമാണ് കൊലപാതകമെന്ന് പ്രാദേശിക എംപി സാം ടാറി പറഞ്ഞു. കൂടുതല്‍ പോലീസ് തെരുവിലിറങ്ങുന്നതിനാല്‍ ഭയപ്പെടേണ്ടെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. സാറയുടെ കൊലപാതകത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അതീവദുഃഖം രേഖപ്പെടുത്തി. 

റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലി ചെയ്തിരുന്ന സാറ ട്രെയിനി സോളിസിറ്റര്‍ റോള്‍ നേടാനുള്ള ശ്രമത്തിലായിരുന്നു. പുലര്‍ച്ചെ 2.45-ഓടെ ലണ്ടന്‍ ആംബുലന്‍സ് സാറാ അലീനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ വെച്ച് ഇവര്‍ മരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.