CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 6 Minutes 28 Seconds Ago
Breaking Now

ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ലിവര്‍പൂള്‍: ലിവര്‍പൂര്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് സീറോ മലബാര്‍ ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥയായ സമാധാന രാജ്ഞിയുടെയും ഭാരത അപ്പസ്‌തോലനായ മാര്‍തോമാ ശ്ലീഹായുടെയും സംയുക്തതിരുനാളിന് ഇന്ന് തുടക്കമാകും. ദുക്‌റാന തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം വികാരി ഫാ ആന്‍ഡ്രൂസ് ചെതലന്‍ കൊടിയേറ്റം നിര്‍വ്വഹിക്കുംതുടര്‍ന്ന്  നവദമ്പതികളെ പ്രത്യേകം ആദരിക്കും. തുടര്‍ന്ന്  തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും  നൊവേനയും  തിരുനാള്‍ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും . ജൂലൈ 10 ഞായറാഴ്ച ആണ് പ്രധാന  തിരുനാള്‍ ദിനം.

 

നൊവേന ദിനങ്ങളില്‍ വൈകീട്ട് 6 മണിയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ ജോണ്‍ പുളിന്താനം, ഫാ ഡാനി മോളോപറമ്പില്‍, ഫാ ഫ്രാന്‍സിസ് കൊച്ചുപാലിയത്ത്, ഫാ രാജേഷ് ആനത്തില്‍, ഫാ ജസ്റ്റിന്‍ കാരക്കാട്ട് SDV, ഫാ ജോം മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. പ്രധാന  തിരുനാള്‍ ദിനമായ  ജൂലൈ പത്ത് ഞായറാഴ്ച രാവിലെ 10 മണിയുടെ ആഘോഷമായ റാസ കുര്‍ബാനക്ക് റെവ. ഡോ . ജോസഫ് കറുകയില്‍  കാര്‍മ്മികനാകും. റവ ഫാ ജിന്‍സന്‍ തുരുത്തിപ്പള്ളില്‍ OFM Cap, ഫാ ആന്‍ഡ്രൂസ്, ഡീക്കന്‍ ജോയ്‌സ് ജെയിംസ് എന്നിവര്‍ സഹകാര്‍മ്മികരാകും. ജൂലൈ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാളിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ ഗാനമേള മിമിക്‌സ് സൂപ്പര്‍ മെഗാ ഷോ അരങ്ങേറും. തിരുനാളിന്റെ വിജയത്തിനായി കൈക്കാരന്മാരായ ആന്റണി മടുക്കക്കുഴി, വര്‍ഗ്ഗീസ് ആലുക്ക, അനില്‍ ജോസഫ് എന്നിവര്‍ കൂടാതെ തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോളി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.