CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 48 Minutes 53 Seconds Ago
Breaking Now

ബെഡ്‌ഫോഡിനെ ഇളക്കിമറിച്ച് 7 ബീറ്റ്‌സ് സംഗീതോത്സവം

കോവിഡ് മൂലം മാറ്റിവച്ച ഇടവേളകള്‍ക്ക്  ശേഷം നടന്ന 7 ബീറ്റ്‌സ് സംഗീതോത്സവം അക്ഷരാര്‍ഥത്തില്‍ ബെഡ്‌ഫോര്‍ഡിനെ ഇളക്കിമറിച്ചു .ബെഡ്‌ഫോര്‍ഡിലെ അ ഡിസണ്‍  സെന്ററില്‍ നടന്ന അഞ്ചാമത് സംഗീതോത്സവം മുന്‍വര്‍ഷങ്ങളില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു,പാട്ടും നൃത്തവും , കോമെഡിയും. ഓ എന്‍ വി അനുസ്മരണവും ഒക്കെ ആയി എട്ടു മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയവരും കാണികളായി എത്തിയവരും മനം നിറഞ്ഞാണ്  മടങ്ങിയത്  സെവന്‍ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും ഗായകനുമായ ജോമോന്‍ മാമ്മൂട്ടിലും  ഭാര്യ ജിന്‍സിയും മക്കളായ  ഡെന്ന  ജോമോന്‍ , ഡിയോണ്‍  എന്നിവരും  സണ്ണിമോന്‍ മത്തായി ഉള്‍പ്പടെയുള്ള സംഗീതോത്സവത്തിന്റെ സാരഥികളും ചേര്‍ന്ന് മാസങ്ങള്‍ ആയി നടത്തിയ കഠിന പരിശ്രമങ്ങള്‍ക്ക് ഭ ലസമാപ്തി കൂടെ ആയിരുന്നു സംഗീതോത്സവസത്തിന്റെ വിജയം 

    കഴിഞ്ഞ നാലു വര്‍ഷമായി യൂകെയില്‍ നിരവധി കലാകാരന്മാര്‍ക്കും കലാലാകാരികള്‍ക്കും വേദി ഒരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവന്റ് മൂലം നിരവധി നിര്‍ദ്ധരരായ കുടുംങ്ങളെ സഹായിക്കുവാന്‍ സാധിച്ചു എന്നതിന്റെ  അഭിമാനത്തോടെയാണ് സംഘാടകര്‍ ഇത്തവണ സംഗീതോത്സവം സംഘടിപ്പിച്ചത് . സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയ  പരിപാടിയില്‍  യൂകെയിലെ യുവതലമുറയിലെ 18  ല്‍ അധികം യുവ  പ്രതിഭകള്‍  ആണ്  ഓ.എന്‍.വി സംഗീതവുമായിയെത്തിയത് .ഇതിനു  പുറമേ 'സ്വര മ്യൂസിക്' അക്കാഡമിയിലെ 13  കുട്ടികള്‍ ചേര്‍ന്ന് നടത്തിയ  ഓ.എന്‍.വി മെഡ്‌ലി സോങ്  അവിസ്മരണീയമായി .കൂടാതെ 15 ല്‍ പരം യുകെയിലെ അറിയപ്പെടുന്ന മുതിര്‍ന്ന ഗായികാ ഗായകന്മാര്‍ ഒരുക്കിയ   സംഗീത വിരുന്നും ഏറെ ആകര്ഷകമായിരുന്നു ..

           കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാതിലകം കലാതിലകം ആനി അലോഷ്യസ്, കലാ പ്രതിഭ ടോണി അലോഷ്യസ് എന്നിവര്‍ ചേര്‍ന്നു അവതരിപിച്ച സിനിമാറ്റിക് ഡാന്‍സ്, വാറ്റ്‌ഫോര്‍ഡ് KCF ലെ ദൃതി, ജിയാന,അനാമിക,സമാന്ത,ഹന്നാ എന്നീ  കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച  സെമിക്ലാസിക്കല്‍ ഡാന്‍സ്,ത്രിനേത്ര നടനം വാറ്റ്‌ഫോര്‍ഡിലെ ജയശ്രീ & ഷെല്ലി ചേര്‍ന്നവതരിപ്പിച്ച  ക്ലാസിക്കല്‍ നൃത്തം,ക്രോയിഡോണിലെ സുജാത മേനോന്‍ കൊറിയോഗ്രാഫി ചെയ്തു സന്‍വി ധരനൊപ്പം ചേര്‍ന്നവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തം, പീറ്റര്‍ബോറോയിലെ ഭരതം ഡാന്‍സ് സ്‌കൂളിലെ അലീമ ജെബി, ഇഷ സോജി, അലീന ജോസഫ് എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച  സെമിക്ലാസിക്കല്‍ നൃത്തം,ക്രോയിഡോണിലെ സുജാത മേനോന്‍ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാന്‍സ്  ശ്രദ്ധ ഉണ്ണിത്താന്‍,പാര്‍വതി മധുപിള്ളൈ, സന്‍വി ധരന്‍,സന്‍സിതാ ധരന്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ചു .,വെല്ലിന്‍ ഗാര്‍ഡനിലെ വേദ ശിവ അവതരിപ്പിച്ച  കഥക്,കലാഭവന്‍ നൈസ് കൊറിയോഗ്രാഫി ചെയ്തു  ബെഡ്‌ഫോര്‍ഡിലെ റോസിറ്റ്,നികിത,സെര്‍റ്റിന, എവെലിന്‍, അനൈനാ, ജസ്റ്റീന, അന്ന & ഡെന്ന എന്നിവര്‍ പ്രശസ്ത സിനിമാ നടനും ഡാന്‍സര്‍,മോഡല്‍ ,ബിഗ്‌ബോസ് റിയാലിറ്റി ഷോ ഫെയിമുമായ ഡേവിഡ് ജോണിനൊപ്പം  ചേര്‍ന്നവതരിപ്പിച്ച  വെസ്റ്റേണ്‍  സെലിബ്രിറ്റി സിനിമാറ്റിക് ഡാന്‍സ് ഏറെ വ്യത്യസ്ത പുലര്‍ത്തുകയും കാണികളുടെ പ്രശംസ നേടുകയും ചെയ്തു  ,ബെഡ്‌ഫോര്‍ഡിലെ ദിയ വിനോ അവതരിപ്പിച്ച  ബോളിവുഡ് ഡാന്‍സ്, ബെഡ്‌ഫോര്‍ഡിലെ അന്ന മാത്യു അവതരിപ്പിച്ച  ക്ലാസിക്കല്‍ നൃത്തം എന്നിങ്ങനെ നിരവധി വൈവിധ്യമാര്‍ന്ന പരിപാടികള്‍  ആണ് അരങ്ങേറിയത്

ബെഡ്‌ഫോര്‍ഡ് & കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്‍ സംഗീതോത്സവം ഉത്ഘാടനം ചെയ്തു . കെംപ്സ്റ്റന്‍     ടൌണ്‍ കൗണ്‍സില്‍ മേയര്‍  സാം ബ്ലാക് ലൗസ് ,ബെഡ്‌ഫോര്‍ഡ് ബറോ കൗണ്‍സില്‍  സ്പീക്കര്‍ മുഹമ്മദ് നവാസ്  ,യുക്മ നാഷണല്‍ പ്രസിഡന്റ് ഡോക്ടര്‍ ബിജു പെരിങ്ങത്തറ,ബ്രാഡ്‌ലി സ്റ്റോക്ക് മുന്‍ മേയര്‍ കൗണ്‍സിലര്‍  ടോം  ആദിത്യ, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു . സ്‌പെഷ്യല്‍ ഗസ്റ്റായി ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിമും,നടനും,ഡാന്‍സറും മലയാളത്തിലെ പ്രശസ്ത നടന്‍  മമ്മൂട്ടിയുടെ  സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദര്‍,മാസ്റ്റര്‍ പീസ്  മോഹന്‍ലാല്‍,സുരേഷ് ഗോപി എന്നിവരുടെ  റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളായ  റാം, പാപ്പന്‍ എന്നീ സിനിമകളിലും  അഭിനയിച്ച ഡേവിഡ് ജോണ്‍, പ്രശസ്ത സിനിമാതാരവും ,കൈരളി ടിവി അവതാരകനും,റേഡിയോ ലൈം  മാനേജിങ് ഡയറക്ടറുമായ സന്തോഷ് പാലി, പ്രശസ്ത പിന്നണി ഗായകനും,മ്യൂസിക് കമ്പോസറും, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റണ്ണര്‍ അപ്പുമായ രാഹുല്‍ ലക്ഷ്മണ്‍, പ്രശസ്ത സിനിമാ,ടീവി ,കോമഡി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ദിലീപ്, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും, ലോക കേരളസഭാ മെമ്പറുമായ ശ്രീ C A ജോസഫ് എന്നിവരും  എത്തിയിരുന്നു . കൂടാതെ വെല്‍വിന്‍ കൗണ്‍സിലറും 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകരിലൊരാളുമായ ഡോക്ടര്‍ ശിവകുമാര്‍, ടൈറ്റില്‍ സ്‌പോണ്‍സര്‍ ശ്രീ ജോയ് തോമസ് (അലൈഡ് മോര്‍ട്ടഗേജ് സര്‍വീസ്) പോള്‍ ജോണ്‍ (പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്), ലീഡോ ജോര്‍ജ് (L G R ഹെല്‍ത് കെയര്‍ ) റെഗുലേഷ് (ഗ്ലോബല്‍ സ്റ്റഡി ലിങ്ക്) ഡെന്നിസ് ഡാനിയേല്‍ (ബ്രിട്ട് എക്‌സല്‍ കണ്‍സള്‍ട്ടന്‍സി) ബിജു (ടൂര്‍ ഡിസൈനേഴ്‌സ് )നോര്‍ഡി ജേക്കബ്(ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി) ജെയ്‌സണ്‍ ജോര്‍ജ് (കലാഭവന്‍ ലണ്ടന്‍ )എന്നിങ്ങനെ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളും സ്‌പോണ്‌സര്‍സും  മുഖ്യ അഥിതികളായെത്തി. കൂടാതെ മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത കവി ജ്ഞാനപീഠം പത്മഭൂഷണ്‍ ONV കുറിപ്പിന്റെ അനുസ്മരണവുംഇതേ വേദിയില്‍  നടത്തപ്പെട്ടു .വെല്‍വിന്‍ കൗണ്‍സിലര്‍ ഡോക്ടര്‍ ശിവകുമാറാണ് അനുസ്മരണ പ്രസംഗം നടത്തിയത്  .യൂകെയിലെ പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ആയിരുന്നു  7Beats സംഗീതോത്സവത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ് ,ദി ഗ്ലോബല്‍ സ്റ്റഡി ലിങ്ക്,LGR ഹെല്‍ത് കെയര്‍ ലിമിറ്റഡ്,ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,എസെന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റ് ബെഡ്‌ഫോര്‍ഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടന്‍,കെയ്ക്ക് ആര്‍ട് വാറ്റ്‌ഫോര്‍ഡ്,ബ്രിട്ട് എക്‌സല്‍ കണ്‍സള്‍ട്ടന്‍സി,ആബ്ബ്‌സ് ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ്, ടൂര്‍ ഡിസൈനേഴ്‌സ് & ട്രാവെല്‍സ്,അച്ചായന്‍സ് ചോയ്‌സ് ലിമിറ്റഡ്, സ്മാര്‍ട്ട് ഔട്ട് ഫിറ്റ്‌സ് സ്റ്റീവനേജ്, ടേസ്റ്റി  ചിക്കന്‍ ബെഡ്‌ഫോര്‍ഡ് എന്നിവരായിരുന്നു മറ്റു സ്‌പോണ്‍സേര്‍സ്

ബെഡ്‌ഫോര്‍ഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെയും,ബെഡ്‌ഫോര്‍ഡ് ബോറോ കൌണ്‍സില്‍ & വണ്‍ ആര്‍ക് യുകെ എന്നിവരുടെ  പരിപൂര്‍ണ്ണ  പിന്തുണയോടെയാണ് സംഗീതോത്സവം സീസണ്‍ 5 ഇത്തവണ  അരങ്ങേറിയത് .റേഡിയോ പാര്‍ട്ണറായി റേഡിയോ ലൈം . ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോര്‍ട് ചെയ്തത്  സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെര്‍ഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,Lens Hood ഫോട്ടോഗ്രാഫി എന്നിവരാണ്.

സംഗീതോത്സവം സീസണ്‍5 നു അവതാരകരായെത്തിയത്  യൂകെയില്‍ വിവിധ വേദികളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിവേക്  ബാലകൃഷ്ണന്‍ (ക്രോയ്‌ടോന്‍ ) ആന്റ്റോ ബാബു (ബെഡ്‌ഫോര്‍ഡ്) ഐറിന്‍ കുശാല്‍ (ഡെര്‍ബി) അനു ജോസഫ് (നനീട്ടന്‍) എന്നിവരാണ്. കൂടാതെ സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്തത് 'ബീറ്റ്‌സ് യുകെ'' നോര്‍ത്താംപ്ടണും ,'കളര്‍ മീഡിയ' ലണ്ടന്റെ ഫുള്‍ HD, LED സ്‌ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 5 നു നിറപ്പകിട്ടേകി .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.