CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 26 Seconds Ago
Breaking Now

സഹൃദയ അണിയിച്ചൊരുക്കുന്ന മൂന്നാമത് ഓള്‍ യു.കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 11നു ചരിത്രമുറങ്ങുന്ന നെവില്‍ ഗ്രൗണ്ടില്‍

ബിബിന്‍ എബ്രഹാം : കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ സഹൃദയ ദി കെന്റ് കേരളൈറ്റ്‌സ്  അണിയിച്ചൊരുക്കുന്ന മൂന്നാമത്തെ ഓള്‍ യു.കെ ഹാര്‍ഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ പതിനൊന്ന് ഞായറാഴ്ച്ച  ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം കോറിയിട്ടിരിക്കുന്ന  പ്രശസ്തമായ  നെവില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടും.

ക്രിക്കറ്റിനെ പ്രണയിക്കുന്ന ഏതൊരു മലയാളിയും ഒരു പക്ഷേ ഇന്ത്യയുടെ ആദ്യ  ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ സുവര്‍ണ നിമിഷങ്ങളെ പറ്റി ഒരിക്കല്‍ എങ്കിലും കേട്ടിട്ടുണ്ടാകും. 1983 ജൂണ്‍18 ന്  ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നതിനു കൃത്യം ഒരാഴ്?ച മുമ്പായിരുന്നു ടണ്‍ബ്രിഡ്ജ്വെല്‍സിലെ നെവില്‍ മൈതാനത്ത് സിംബാബ്?വേയും  ഇന്ത്യയും തമ്മിലുള്ള മത്സരം. ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ്ങ് തന്നെ തിരഞ്ഞെടുത്തു. സ്?കോര്‍ ബോര്‍ഡില്‍ റണ്‍ വിരിയും മുമ്പേ സുനില്‍ ഗവാസ്?കര്‍ വട്ടപ്പൂജ്യത്തിന്? പുറത്ത്?. തൊട്ടുടന്‍ കൃഷ്?ണമാചാരി ശ്രീകാന്ത് റണ്ണെടുക്കാതെ പുറത്ത്. മൊഹീന്ദര്‍ അമര്‍നാഥ്?, സന്ദീപ്? പാട്ടീല്‍, യശ്പാല്‍ ശര്‍മ എന്നിവരും ഡ്രസിങ് റൂമിലേക്ക് മാര്‍ച്ച് പാസ്റ്റ് നടത്തുകയായിരുന്നു. 17 റണ്‍സിന് അഞ്ച വിക്കറ്റ്. 

അപ്പോഴാണ് ക്യാപ്?റ്റന്‍ പദവി ഏറ്റെടുത്തിട്ട്? കേവലം നാലു മാസം മാത്രം പ്രായമുള്ള കപില്‍ദേവ്? എന്ന 24കാരന്‍ ആറാമനായി നെവില്‍ ഗ്രൗണ്ടിലെ ക്രീസിലേക്ക് കടന്നു വന്നത്.  കപില്‍ ദേവ് റോജര്‍ ബിന്നിയെ കൂട്ടുപിടിച്ച് സ്കോര്‍ 77ല്‍ എത്തിച്ചപ്പോള്‍ ആറാമത്തെ വിക്കറ്റും വീണു. ഒരു റണ്‍ കൂടി ചേര്‍ന്നപ്പോള്‍ രവി ശാസ്ത്രിയും കട്ടയും പടവും മടക്കി. 78ന്? ഏഴ്. നൂറു കടക്കാനുള്ള സാധ്യത കഷ്?ടി. എന്നാല്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറുമെന്നു പറഞ്ഞതു പോലെ ആ 24 കാരന്‍ പിന്നെ ടണ്‍?ബ്രിഡ്ജ്വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ നടത്തിയത് ഒരു കൊലവിളിയായിരുന്നു. 

കപില്‍ ശരിക്കും ഒരു? ചെകുത്താനായി മാറിയ ദിവസം. ഒരൊറ്റ ഇന്ത്യക്കാരന്‍ പോലും ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടില്ലാത്ത ആ കാലത്ത്? ആദ്യമായി ഇന്ത്യക്കു വേണ്ടി കപില്‍ ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ചു. കളി അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്?കോര്‍ എട്ടിന്? 266. കപില്‍ദേവ് പുറത്താകാതെ നേടിയത് 175 റണ്‍സ്. അതും വെറും 138 പന്തില്‍. മൈതാനത്തിന്റെ അതിരുകള്‍ അളന്ന 16 ഫോറുകള്‍. ആകാശം ഭേദിച്ച ആറ്? സിക്?സറുകള്‍. 

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൌണ്ടര്‍മാരിലൊരാളായിരുന്ന മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ  ബാറ്റിംഗ് വിസ്‌ഫോടനം നടന്ന ഗ്രൗണ്ട് കാണുവാനും, അവിടെ കളിക്കുവാനും യു. കെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും ഒരു സുവര്‍ണാവസരം ആണ് സഹൃദയ ഈ തവണ ഒരുക്കിയിരിക്കുന്നത് 

രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ നെവില്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടു മൈതാനത്തായി ആണ് നടക്കുന്നത്.   സഹൃദയയുടെ ഹോം ടീമായ റോയല്‍സ് ക്രിക്കറ്റ് ക്ലബ്ബിനോടൊപ്പം യു. കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7 ടീമുകള്‍ക്ക് ആണ് പങ്കെടുക്കുവാന്‍ അവസരം. ഗ്രൂപ്പ് സ്റ്റേജില്‍ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും ആണ് സമ്മാനം. വിജയികളെ കാത്തിരിക്കുന്നത്  701 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡും ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 351 പൗണ്ടും,  മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 151 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്‌ററ് ബാറ്റ്‌സ്മാന്‍, ബെസ്‌ററ് ബൗളര്‍, എന്നിവര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ലഭിക്കും. 

മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും മികച്ച രീതിയില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാനാണ് സഹൃദയ  ലക്ഷ്യമിടുന്നത്. മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കില്‍ ഫുഡ് സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്. ഗ്രൗണ്ടിനോടനുബന്ധമായി തന്നെ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.  

ടീം രജിസ്‌ട്രേഷനും  കൂടുതല്‍ വിവരങ്ങള്‍ക്കുമായി  ബന്ധപ്പെടുക :

അജിത്ത് വെണ്‍മണി 07957 100426

ബിബിന്‍ എബ്രഹാം 07534893125

മനോജ് കോത്തൂര്‍ 07767 008991

വിജു വറുഗീസ് 07984 534481

ദീപു പണിക്കര്‍ 07473 479236

സേവ്യര്‍ ഫ്രാന്‍സിസ് 07897 641637

 

 
കൂടുതല്‍വാര്‍ത്തകള്‍.