CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 28 Seconds Ago
Breaking Now

ടോറി അംഗങ്ങളെ ചാക്കിലാക്കാന്‍ പുതിയ നികുതി വെട്ടിക്കുറവുകള്‍ എറിഞ്ഞുനോക്കി ഋഷി; അടുത്ത പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ ലിസ് ട്രസിനേക്കാള്‍ മുന്‍ ചാന്‍സലര്‍ 30 പോയിന്റ് പിന്നില്‍; ഇന്‍ഹെറിട്ടന്‍സ് ടാക്‌സ് ഒഴിവാക്കുമെന്ന് സൂചനയുമായി ഋഷി

വെല്‍ഫെയര്‍ പരിഷ്‌കാരങ്ങളില്‍ കൂടുതല്‍ ധൈര്യം കാണിക്കേണ്ട സമയമായെന്നും മുന്‍ ചാന്‍സലര്‍

ടോറി അംഗങ്ങളെ പാട്ടിലാക്കാന്‍ പുതിയ നികുതി കുറവുകള്‍ പ്രഖ്യാപിച്ച് ഋഷി സുനാക്. അടുത്ത പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ ലിസ് ട്രസിനേക്കാള്‍ 30 പോയിന്റ് പിന്നിലാണ് ഇപ്പോഴും മുന്‍ ചാന്‍സലറെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുമ്പോഴാണ് നികുതി കുറവുകള്‍ ഇറക്കി ഋഷി അവസാന ശ്രമങ്ങള്‍ നടത്തുന്നത്. 

നികുതികള്‍ കണ്ണടച്ച് വെട്ടിക്കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഋഷി ഇന്‍ഹെറിട്ടന്‍സ് ടാക്‌സ് വെട്ടിക്കുറയ്ക്കുകയോ, പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യാമെന്ന സൂചനയാണ് കാര്‍ഡിഫിലെ പാര്‍ട്ടി ഹസ്റ്റിംഗ്‌സില്‍ പങ്കുവെച്ചത്. പുതിയ വ്യാപാര കരാര്‍ ചര്‍ച്ചകളും, അന്താരാഷ്ട്ര സഹായധനങ്ങളും അനധികൃത കുടിയേറ്റം ചുരുക്കാനുള്ള ആയുധമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. Despite railing against cuts for weeks, Rishi Sunak hinted that he may slash or even abolish Inheritance Tax at a party hustings in Cardiff

അഭയാര്‍ത്ഥികളാകാന്‍ പരാജയപ്പെട്ട ആളുകളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്ക് സഹായധനങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് ബ്രക്‌സിറ്റിന് ശേഷമുള്ള വ്യാപാര കരാറില്‍ ചേര്‍ക്കുമെന്ന് സുനാക് പറയുന്നു. ഇത്തരം പല കരാറുകളില്‍ ഒപ്പുവെച്ചവര്‍ക്ക് നിങ്ങളുടെ പരാജിതരായ അഭയാര്‍ത്ഥി അപേക്ഷകരെ തിരിച്ചെടുക്കാന്‍ കഴിയുമോയെന്ന് ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല, ലിസ് ട്രസിനെ കുത്തി സുനാക് ചൂണ്ടിക്കാണിച്ചു. Mr Sunak is trailing Liz Truss by more than 30 points in the race to be next PM

വെല്‍ഫെയര്‍ പരിഷ്‌കാരങ്ങളില്‍ കൂടുതല്‍ ധൈര്യം കാണിക്കേണ്ട സമയമായെന്നും മുന്‍ ചാന്‍സലര്‍ വ്യക്തമാക്കുന്നു. ബെനഫിറ്റുകള്‍ നേടുന്ന ആളുകളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ധനസഹായം നല്‍കുന്ന പരിപാടി കര്‍ശനമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.