CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 51 Seconds Ago
Breaking Now

ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ തീയേറ്ററില്‍ കയറ്റിയില്ല; പിന്തുണച്ച് മുണ്ടുടുത്തത് സിനിമാ താരങ്ങളുള്‍പ്പെടെ, ഒടുവില്‍ കുടുംബത്തിനും ക്ഷണം

സിനിമ കാണാനെത്തിയ തനിക്ക് ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല എന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ വീഡിയോയില്‍ പറയുന്നത്.

ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ധാക്കയിലെ മള്‍ട്ടി പ്ലക്‌സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍. ഇക്കാര്യം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സിനിമ കാണാനെത്തിയ തനിക്ക് ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല എന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ വീഡിയോയില്‍ പറയുന്നത്.

സമന്‍ അലിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധമെന്ന നിലയില്‍ ലുങ്കിയുടുത്ത് തിയേറ്ററിലേക്ക് എത്തിയിരുന്നു. ഇനിയും ആളുകള്‍ തിയേറ്ററിലേക്ക് പോകാനിരിക്കവെയാണ് ഇത് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് വിശദീകരിച്ച് സ്റ്റാര്‍ സിനിപ്ലക്‌സ് രംഗത്തുവരുന്നത്.

വസ്ത്രത്തിന്റെ പേരില്‍ ആരേയും ഒഴിവാക്കുന്ന നയം തങ്ങള്‍ക്കില്ലെന്ന് വിശദീകരിച്ച തിയേറ്റര്‍ അധികാരികള്‍ സമന്‍ അലി സര്‍ക്കാരിനേയും കുടുംബത്തേയും സിനിമ കാണാന്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചിത്രത്തില്‍ വേഷമിട്ട ഒരു താരവും സമന്‍ അലിയോടൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തി. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമന്‍ അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്‌സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.