പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങള്‍. കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഉണ്ണിമുകുന്ദന്‍, ഗിന്നസ് പക്രു, വിവേക് ഗോപന്‍, തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയാക്കി മാറ്റിയിരുന്നു.
സംവിധായകരായ വിജി തമ്പി, രാമസിംഹന്‍ അബൂബക്കര്‍ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കര്‍, വിജയ് മാധവ് തുടങ്ങി മലയാള സിനിമയിലെ മറ്റ് താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതല്‍ 15 വരെ ജനങ്ങളോട് ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ പതാക ഉയര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.