CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 27 Seconds Ago
Breaking Now

എന്‍എച്ച്എസിന് നേരെ ഗുരുതരമായ സൈബര്‍ അക്രമണം; എന്‍എച്ച്എസ് 111 സേവനങ്ങള്‍ തകര്‍ന്നു; അടിയന്തര അപ്പോയിന്റ്‌മെന്റ് പോലും എടുക്കാന്‍ കഴിയാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു; പേപ്പറും, പേനയുമെടുത്ത് ജീവനക്കാര്‍!

സൈബര്‍ അക്രമണത്തെ തുടര്‍ന്നാണ് തങ്ങളുടെ ഏതാനും സിസ്റ്റങ്ങള്‍ തകര്‍ന്നതെന്ന് എന്‍എച്ച്എസിന് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമായ അഡ്വാന്‍സ്ഡ്

എന്‍എച്ച്എസ് 111 സേവനങ്ങളെ തകര്‍ത്ത് സൈബര്‍ അക്രമണം നടന്നതിനെ തുടര്‍ന്ന് സുരക്ഷാ സര്‍വ്വീസുകള്‍ അന്വേഷണം നടത്തുന്നു. വിദേശ ശത്രു രാജ്യങ്ങളാകാം എന്‍എച്ച്എസ് സിസ്റ്റത്തെ ലക്ഷ്യമിട്ടതെന്നാണ് ആശങ്ക. രോഗികള്‍ക്ക് അടിയന്തര അപ്പോയിന്റ്‌മെന്റും, ആംബുലന്‍സ് സേവനങ്ങളും ബുക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 

ജീവനക്കാര്‍ പേനയും, പേപ്പറും ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ആംബുലന്‍സ് അയയ്ക്കുന്നത് മുതല്‍ ഔട്ട്-ഓഫ്-അവര്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും, എമര്‍ജന്‍സി പ്രിസ്‌ക്രിപ്ഷന്‍ കുറിയ്ക്കുന്നതിനും വരെ തടസ്സങ്ങള്‍ നേരിടുമെന്ന് ജീവനക്കാര്‍ രോഗികളെ അറിയിച്ചിട്ടുണ്ട്. 

സൈബര്‍ അക്രമണത്തെ തുടര്‍ന്നാണ് തങ്ങളുടെ ഏതാനും സിസ്റ്റങ്ങള്‍ തകര്‍ന്നതെന്ന് എന്‍എച്ച്എസിന് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമായ അഡ്വാന്‍സ്ഡ് സ്ഥിരീകരിച്ചു. ഈ ഘട്ടത്തിലും 111-ലേക്ക് രോഗികള്‍ക്ക് വിളിക്കാമെന്ന് എന്‍എച്ച്എസ് വക്താവ് വ്യക്തമാക്കി. സേവനങ്ങള്‍ തുടര്‍ന്നും നല്‍കിവരുന്നുവെന്നാണ് വക്താവിന്റെ വിശദീകരണം.

അതേസമയം പ്രശ്‌നം എപ്പോള്‍ അവസാനിക്കുമെന്ന് ഇപ്പോഴും വ്യക്തതയില്ല. അടുത്ത ആഴ്ച വരെ നീളാന്‍ സാധ്യതയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൈബര്‍ അക്രമണത്തെ കുറിച്ച് മനസ്സിലാക്കാന്‍ അഡ്വാന്‍സ്ഡിനൊപ്പം പ്രവര്‍ത്തിക്കുന്നതായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ വ്യക്തമാക്കി. 

എന്‍എച്ച്എസ്, ആണവ പവര്‍ സ്റ്റേഷനുകള്‍, സിവില്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് മോസ്‌കോയില്‍ നിന്നും സൈബര്‍ അക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് നേരത്തെ ഫൈവ് ഐസ് ഇന്റലിജന്‍സ് അലയന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ചില്‍ തന്നെ സൈബര്‍ സുരക്ഷാ സിസ്റ്റം മെച്ചപ്പെടുത്താന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളോട് ആവശ്യപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.