CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 23 Seconds Ago
Breaking Now

നല്ല കഥ വന്നാല്‍ ചെയ്യും ; സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് സംയുക്ത വര്‍മ്മ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത നടി സിനിമയിലേക്കുള്ള മടങ്ങി വരവിനെപ്പറ്റി മനസ്സ് തുറന്നതാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 

ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന അവതാരകയുടെ ചോദ്യത്തിന് അതിനെപ്പറ്റി ഒന്നും താന്‍ ആലോചിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനെപ്പറ്റി തനിക്കറിയില്ലെന്നാണ് സംയുക്ത മറുപടി പറഞ്ഞത്.

സിനിമയിലേയ്ക്ക് തിരിച്ച് വരുന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഉറപ്പായും ചെയ്യും.  കുറച്ച് നാളുകളായി താന്‍ കഥ കേള്‍ക്കുന്നുണ്ട്. നല്ല കഥ വന്നാല്‍ താന്‍ ചെയ്യും. ചില കഥകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ ഒക്കെ ചെയ്യാം എന്ന് വിചാരിക്കും അ സമയത്ത് എന്തെങ്കിലും വര്‍ഷോപ്പോ അല്ലെങ്കില്‍ പുതിയ കോഴ്‌സുകളോ വരും താന്‍ ആ വഴിക്ക് തിരിയും അതാണ് സംഭവിക്കുന്നത്.

പഴശ്ശിരാജയില്‍ കനിഹ ചെയ്ത റോള്‍ തനിക്ക് വന്നിരുന്നു. പക്ഷെ ആ സമയം മകന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. മാത്രമല്ല ആ സമയത്ത് താന്‍ മാതൃത്വം ആഘോഷിക്കുന്ന സമയം കൂടിയായിരുന്നു അത് കൊണ്ട് തന്നെ അത് താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ബിജു ഇപ്പോ വര്‍ക്ക് ചെയ്യുന്നുണ്ട്. താനും കൂടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ആകെ സ്‌ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം തന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖമായി പോവുന്നു വെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത സംയുക്ത കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത് സിനിമാ തിരക്കുകളില്‍ നിന്നും പൂര്‍ണ്ണായി വിട്ടുനില്‍ക്കുകയാണ്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളിലും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെടാടുണ്ടെങ്കിലും അത്ര സജീവമല്ല

 




കൂടുതല്‍വാര്‍ത്തകള്‍.