CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 22 Seconds Ago
Breaking Now

പണപ്പെരുപ്പത്തില്‍ റെഡ് അലേര്‍ട്ട്! ഈ വിന്ററില്‍ പണപ്പെരുപ്പം 3% ശതമാനത്തില്‍ തൊടുന്നതോടെ ജീവിതം ദുരിതമയമാകുമെന്ന് മുന്നറിയിപ്പ് നല്‍കാന്‍ സാന്‍ടാന്‍ഡറും, നാറ്റ്‌വെസ്റ്റും; ലോണെടുത്ത ജനങ്ങള്‍ക്ക് കടം തിരിച്ചടയ്ക്കാന്‍ കഴിയുമോയെന്ന ആശങ്കയില്‍ ലെന്‍ഡര്‍മാര്‍

തിരിച്ചടവുകളില്‍ വീഴ്ച വരുന്നതോടെ ലോണ്‍ നല്‍കിയ പണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ലെന്‍ഡര്‍മാര്‍

ബ്രിട്ടനിലെ ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നതിനിടെ ജനങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുകയും, ലോണെടുത്ത പണം തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുമെന്ന് ഭയന്ന് ലെന്‍ഡര്‍മാര്‍. ജീവിതം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുമ്പോള്‍ ബില്ലുകള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ലക്ഷക്കണക്കിന് വരുന്ന കസ്റ്റമേഴ്‌സിനെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് സാന്‍ടാന്‍ഡര്‍. 

സാമ്പത്തിക മേഖല മോശമാകുകയും, ജീവിതച്ചെലവുകള്‍ പ്രതിസന്ധിയായി ഉയരുകയും ചെയ്യുന്നതിനാല്‍ പല കുടുംബങ്ങളും ജീവിച്ച് പോകാന്‍ തന്നെ പാടുപെടുന്ന അവസ്ഥയിലാണ് ഹൈസ്ട്രീറ്റ് ബാങ്കിന്റെ അസാധാരണ നീക്കം. തിരിച്ചടവുകളില്‍ വീഴ്ച വരുന്നതോടെ ലോണ്‍ നല്‍കിയ പണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ലെന്‍ഡര്‍മാര്‍. 

Last week the Bank of England warned that Britain faces a lengthy recession and rampant inflation. Pictured: Governor of the Bank of England, Andrew Baileyകഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടന്‍ ദൈര്‍ഘ്യമേറിയ സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്. പണപ്പെരുപ്പം പിടികിട്ടാതെ ഉയരുന്നതിനിടെ ബാങ്ക് 27 വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കുകള്‍ 1.75 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു. 

ഭവനങ്ങളുടെ വരുമാനം രണ്ട് വര്‍ഷം തുടര്‍ച്ചയായി താഴുമെന്നാണ് ബാങ്കിന്റെ പ്രവചനം. ഈ വിന്ററില്‍ പണപ്പെരുപ്പം 13 ശതമാനത്തില്‍ എത്താനിരിക്കെ കസ്റ്റമേഴ്‌സിനെ സഹായിക്കാന്‍ സാന്‍ടാന്‍ഡര്‍ തയ്യാറായിട്ടുണ്ട്. അക്കൗണ്ട് ബാലന്‍സ് വളരെ കുറഞ്ഞ നിലയിലേക്ക് പോകുമ്പോള്‍ ഇവര്‍ വിവരം അറിയിച്ച് പ്രശ്‌നം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 

മഹാമാരി കാലത്തെടുത്ത ലോണുകളുടെ തിരിച്ചടവ് പേ ആസ് യൂ ഗ്രോ സ്‌കീമിലൂടെ ആറ് മുതല്‍ പത്ത് വര്‍ഷം വരെയായി ദീര്‍ഘിപ്പിക്കാന്‍ ബിസിനസ്സുകള്‍ക്ക് അവസരം നല്‍കും. യുകെയിലെ ഏറ്റവും വലിയ ലെന്‍ഡര്‍മാരില്‍ ഒന്നായ നാറ്റ്‌വെസ്റ്റും നേരത്തെ കസ്റ്റമേഴ്‌സിനെ ബന്ധപ്പെട്ട് തുടങ്ങിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.