CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 22 Seconds Ago
Breaking Now

ഇര്‍ഷാദിന്റെ കൊലപാതകം; ഫോറന്‍സിക് സര്‍ജന്റെ മൊഴിയെടുക്കും

മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത തേടി അന്വേഷണസംഘം ഇന്ന് ഫോറന്‍സിക് സര്‍ജന്റെ മൊഴിയെടുക്കും. മേപ്പയൂര്‍ സ്വദേശിയുടേതെന്ന് കരുതി പോസ്റ്റുമോര്‍ട്ടം ചെയ്ത ഇര്‍ഷാദിന്റെ മൃതദേഹത്തിലെ മുറിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത തേടുകയാണ് പൊലീസ്.

അതേസമയം കേസിലെ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. മേപ്പയൂരില്‍നിന്ന് കാണാതായ ദീപക്കിന്റെ മൃതദേഹം എന്നു തെറ്റിദ്ധരിച്ച് ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. അതിനാല്‍ റീ പോസ്റ്റുമോര്‍ട്ടം നടത്താനും സാധിക്കില്ല.

സംശയത്തെ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മരിച്ചത് ഇര്‍ഷാദാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ഇര്‍ഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. വടകര ആര്‍ ഡി ഒയുടെ നേൃത്വത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. കേസിലെ മുഖ്യ പ്രതികളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

കേരള പോലീസിന്റെ അഭ്യര്‍ത്ഥന കേന്ദ്ര ആഭ്യന്തര വകുപ്പ് സിബിഐയ്ക്ക് കൈമാറും. ദുബായില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്വാലിഹിന്റെ നേതൃത്വത്തിലാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്വാലിഹിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.