CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 47 Seconds Ago
Breaking Now

അന്താരാഷ്ട്ര നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കും! പുതിയ പ്രധാനമന്ത്രിക്കായി കാത്തിരിക്കാന്‍ എന്‍എച്ച്എസിന് സാധിക്കില്ല; ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളിലെ പ്രതിസന്ധിയില്‍ മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് സെക്രട്ടറി; ഓട്ടം, വിന്റര്‍ സീസണുകളില്‍ ആശുപത്രികളെ കാത്തിരിക്കുന്നത് വെല്ലുവിളി

അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഹെല്‍ത്ത് സെക്രട്ടറി

എന്‍എച്ച്എസ് നേരിടുന്ന അടിയന്തര പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരു പുതിയ പ്രധാനമന്ത്രി ആ പദത്തില്‍ എത്തുന്നത് വരെ കാത്തിരിക്കാനുള്ള ശേഷം എന്‍എച്ച്എസ് ഇംഗ്ലണ്ടിനില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ്. 

ഓട്ടം, വിന്റര്‍ സീസണുകളില്‍ ഫ്‌ളൂ, മറ്റൊരു കൊവിഡ് തരംഗം എന്നിവ ചേര്‍ന്നുള്ള ഗുരുതരമായ വെല്ലുവിളികളാണ് ആശുപത്രികളെ കാത്തിരിക്കുന്നതെന്ന് സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി. വിദേശത്ത് നിന്ന് ജീവനക്കാരെ ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ വൈകിപ്പിക്കാന്‍ കഴിയില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. NHS recruits thousands of overseas nurses to work on understaffed wards |  The Independent

സാജിദ് ജാവിദിന്റെ രാജിയെത്തുടര്‍ന്നാണ് ബാര്‍ക്ലേ ഹെല്‍ത്ത് സെക്രട്ടറിയായി അവരോധിക്കപ്പെട്ടത്. അടിയന്തര പദ്ധതികള്‍ വേഗത്തിലാക്കാനും, സെപ്റ്റംബറിനായി ഒരുങ്ങാനുള്ള ഓട്ടത്തിലാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റെന്നും ബാര്‍ക്ലെ വ്യക്തമാക്കി. അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. 

കൂടുതല്‍ വിദേശ നഴ്‌സുമാരെ  സോഷ്യല്‍ കെയര്‍ മേഖലയില്‍ നിയോഗിക്കുന്നത് വഴി ഡിസ്ചാര്‍ജ്ജ് സമയം വേഗത്തിലാക്കി ആശുപത്രി ബെഡുകളിലെ സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്ന് ബാര്‍ക്ലേ വ്യക്തമാക്കി. നാല് വര്‍ഷം മുന്‍പ് വിദേശ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും വിസാ എണ്ണത്തില്‍ ഏര്‍പ്പെടുത്തി ക്യാപ് നീക്കിയതോടെ വിദേശ റിക്രൂട്ട്‌മെന്റ് ഉയര്‍ന്നിരുന്നു. ഇതിന് പുറമെ മഹാമാരി കാലത്ത് ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ കൂടി സൃഷ്ടിച്ചതും ഉത്തേജനമേകി.




കൂടുതല്‍വാര്‍ത്തകള്‍.