CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 44 Seconds Ago
Breaking Now

സമരം ബാലറ്റിനിടാന്‍ ആര്‍സിഎന്‍; അടുത്ത മാസം മുതല്‍ നഴ്‌സുമാര്‍ പോസ്റ്റല്‍ ബാലറ്റില്‍ മനസ്സ് തുറക്കും; സമരത്തില്‍ നഷ്ടമാകുന്ന വരുമാനം നികത്താന്‍ 50 മില്ല്യണ്‍ ഫണ്ട് പ്രഖ്യാപിച്ച് ആര്‍സിഎന്‍; ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ആദ്യത്തെ ആര്‍സിഎന്‍ പണിമുടക്കിന് വഴിയൊരുങ്ങുന്നു?

ആര്‍പിഐ പണപ്പെരുപ്പത്തിന് മുകളില്‍ 5% ശമ്പള വര്‍ദ്ധനവ് നഴ്‌സുമാര്‍ക്ക് നല്‍കണമെന്നാണ് കോളേജ് ആവശ്യപ്പെടുന്നത്

നഴ്‌സിംഗ് പ്രൊഫഷന്റെ സുപ്രധാന നിമിഷമെന്ന് വിശേഷിപ്പിച്ച് കൊണ്ട് അടുത്ത മാസം മുതല്‍ നഴ്‌സുമാര്‍ ശമ്പള വര്‍ദ്ധനവിന് എതിരെ സമരത്തിന് ഇറങ്ങുന്ന കാര്യത്തില്‍ വോട്ട് ചെയ്ത് തുടങ്ങും. പണിമുടക്കിനെ പിന്തുണയ്ക്കണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങളോട് ആവശ്യപ്പെടുന്നത്. ബാലറ്റിനിടുന്ന തീരുമാനം സെപ്റ്റംബര്‍ മധ്യത്തോടെ വ്യക്തമാകും. 

ഇംഗ്ലണ്ടിലും, വെയില്‍സിലും എന്‍എച്ച്എസില്‍ അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ട് പ്രകാരം ജോലി ചെയ്യുന്ന ആര്‍സിഎന്‍ അംഗങ്ങളോടാണ് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. സമരത്തിന് ഇറങ്ങിയാല്‍ സമ്പൂര്‍ണ്ണമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ വരും. The postal ballot will ask RCN members working for the NHS in England and Wales on Agenda for Change contracts if they will take strike action which involves a complete withdrawal of labour

സെപ്റ്റംബര്‍ 15ന് അംഗങ്ങളുടെ മനസ്സ് തുറക്കുമ്പോള്‍ അനുകൂലമായാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ആര്‍സിഎന്‍ നടത്തുന്ന ചരിത്രത്തിലെ ആദ്യ സമരമായി മാറും. 2019-ലാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കോളേജ് ആദ്യത്തെ സമരം നടത്തിയത്. പണിമുടക്ക് നടപടികള്‍ക്കുള്ള ഫണ്ട് 50 മില്ല്യണ്‍ പൗണ്ടാക്കി ഉയര്‍ത്തിയതായി ആര്‍സിഎന്‍ വ്യക്തമാക്കി. നേരത്തെയുള്ള 35 മില്ല്യണില്‍ നിന്നുമുള്ള വര്‍ദ്ധനയിലൂടെ സമരകാലത്ത് നഷ്ടമാകുന്ന വരുമാനത്തിന് പകരം സാമ്പത്തിക പിന്തുണ നല്‍കും. 

ആര്‍പിഐ പണപ്പെരുപ്പത്തിന് മുകളില്‍ 5% ശമ്പള വര്‍ദ്ധനവ് നഴ്‌സുമാര്‍ക്ക് നല്‍കണമെന്നാണ് കോളേജ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം ഗവണ്‍മെന്റ് പ്രഖ്യാപിച്ച വര്‍ദ്ധനവ് പരിചയസമ്പത്തുള്ള നഴ്‌സുമാര്‍ക്ക് 10,000 പൗണ്ടിലേറെ നഷ്ടം വരുത്തുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കിയിരുന്നു. സമരം അവസാന നടപടിയാണെന്ന് ആര്‍സിഎന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നിലവിലെ എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി അസ്വീകാര്യമാണെന്ന നിലപാടുമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.