CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 50 Seconds Ago
Breaking Now

രണ്ട് വര്‍ഷത്തിനിടെ 600ലധികം കുട്ടികളെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു ; പരിശോധനയ്ക്ക് വിധേയരായവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാരായ ആണ്‍കുട്ടികള്‍ ; ലണ്ടന്‍ പൊലീസിനെതിരെ റിപ്പോര്‍ട്ട്

കണക്കുകള്‍ തന്നെ ഞെട്ടിച്ചെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷന്‍ മേധാവി റേച്ചല്‍ ഡിസൂസ പറഞ്ഞു.

രണ്ട് വര്‍ഷത്തിനിടെ 600ലധികം കുട്ടികളെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനം നേരിട്ട് ലണ്ടന്‍ പോലീസ് . പരിശോധനയ്ക്ക് വിധേയരായവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാരായ ആണ്‍കുട്ടികളാണെന്നും തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കുകള്‍ തന്നെ ഞെട്ടിച്ചെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷന്‍ മേധാവി റേച്ചല്‍ ഡിസൂസ  പറഞ്ഞു.

'ചൈല്‍ഡ് ക്യു'  എന്നറിയപ്പെടുന്ന കേസുകള്‍ പുറത്തു വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ബ്രിട്ടന്‍ പോലീസിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പരസ്യമായി മാപ്പു പറയേണ്ടി വന്നിരുന്നു. നാല് ഓഫീസര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 2020ല്‍ കഞ്ചാവ് കൈവശം വച്ചെന്ന് സംശയിച്ച്, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ 15 വയസുള്ള കറുത്ത വര്‍ഗക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പരിശോധിച്ച സംഭവവും ഡിസൂസ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിക്ക് ആര്‍ത്തവമാണെന്ന് മനസിലാക്കിയിട്ടും വസ്ത്രം അഴിച്ചാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട മുതിര്‍ന്നവരുടെ സാന്നിധ്യം ഇല്ലാതെയാണ് പെണ്‍കുട്ടിയെ പരിശോധിച്ചതെന്നും ഡിസൂസ കണ്ടെത്തിയിരുന്നു. ഡിസൂസ കണ്ടെത്തിയ ഇത്തരം 23 ശതമാനം കേസുകളിലും മുതിര്‍ന്ന ഒരാളും ഹാജരായിരുന്നില്ല. 2018 നും 2020 നും ഇടയില്‍ 10 മുതല്‍17 വയസു വരെ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത 650 ഓളം പേരെ വസ്ത്രം അഴിച്ച് പരിശോധിച്ചന നടത്തിയതായും അവര്‍ കണ്ടെത്തി. ഇതില്‍ 95 ശതമാനത്തിലധികം ആണ്‍കുട്ടികളായിരുന്നു. 58 ശതമാനവും കറുത്ത വര്‍ഗക്കാരുമാണ്.

ഇത്തരം വംശീയ അസന്തുലിതാവസ്ഥയില്‍ താന്‍ അങ്ങേയറ്റം ആശങ്കാകുലയാണെന്ന് റേച്ചല്‍ ഡിസൂസ പറഞ്ഞു. ഒരു വലിയ വിഭാഗം കുട്ടികളുടെ സംരക്ഷണത്തെ പറ്റി ചോദ്യമുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നമാണ് ചൈല്‍ഡ് ക്യു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ കണക്കുകള്‍ വര്‍ഷം തോറും കുത്തനെ ഉയര്‍രുകയാണ്. നിരവധി കുട്ടികള്‍ ഓരോ വര്‍ഷവും ഗുരുതരമായ നിയമലംഘനത്തിന് ഇരകളാകുന്നുണ്ടെന്നും റേച്ചല്‍ ഡിസൂസ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.