CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 16 Seconds Ago
Breaking Now

എനര്‍ജി ബില്ലുകളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് പിന്തുണയുമായി ഋഷി സുനാക്; കുടുംബങ്ങളുടെ പോക്കറ്റിലേക്ക് ലക്ഷങ്ങള്‍ ഒഴുക്കുമെന്ന് വാഗ്ദാനം; മുന്‍ ചാന്‍സലറുടെ പ്രഖ്യാപനങ്ങളില്‍ ലിസ് ട്രസ് ടീമിന് നടുക്കം; ട്രസിന്റെ വാഗ്ദാനങ്ങള്‍ ആത്മഹത്യാപരമെന്ന് വിമര്‍ശിച്ച് റാബ്

ബില്ലുകള്‍ എത്രത്തോളം ഉയരുമെന്ന് വ്യക്തമായ ശേഷം നടപടിയെടുക്കാന്‍ തയ്യാറാണെന്ന് സുനാക്

താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ എനര്‍ജി ബില്ലുകള്‍ മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ലക്ഷക്കണക്കിന് പൗണ്ട് അധിക പിന്തുണ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് മുന്‍ ചാന്‍സലര്‍ ഋഷി സുനാക്. 

ഋഷി സുനാകിന്റെ പുതിയ പ്രഖ്യാപനം ലിസ് ട്രസ് ക്യാംപില്‍ ആശങ്ക പരത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു യു-ടേണ്‍ ആണെന്ന തരത്തിലാണ് ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മുന്‍പ് പലവിധ നയങ്ങളിലും നിലപാട് മാറ്റേണ്ടി വന്നതിനെ തുടര്‍ന്ന് ട്രസ് ക്യംപെയിന്‍ വീഴ്ചകള്‍ നേരിട്ടിരുന്നു. 

പുതിയ പ്രഖ്യാപനങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഈ വരുന്ന വിന്ററില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കടുപ്പമേറിയ അനുഭവം സമ്മാനിക്കുമെന്ന് ഋഷി സുനാക് വ്യക്തമാക്കി. കൂടുതല്‍ പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ എത്രത്തോളം ഉയരുമെന്ന് വ്യക്തമായ ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ താന്‍ തയ്യാറാണെന്ന് സുനാക് കൂട്ടിച്ചേര്‍ത്തു. Tory leadership: Tom Tugendhat backs Liz Truss - BBC News

എന്നാല്‍ ഋഷി സുനാകിന്റെ ഈ പ്രഖ്യാപനം കണ്ണടച്ച് നികുതി കുറയ്ക്കുമെന്ന് മാത്രം വാഗ്ദാനം ചെയ്യുന്ന ട്രസ് സംഘത്തെ പരിഭ്രാന്തരാക്കുന്നുണ്ടെന്ന് ഇവരുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. എങ്ങിനെയാണ് പുതിയ വാഗ്ദാനങ്ങള്‍ക്കുള്ള പണം നല്‍കുകയെന്ന ചോദ്യം ബാക്കിയാണെന്ന് ഇവര്‍ വാദിക്കുന്നു. 

അതേസമയം ഈ സഹായത്തിന് കൂടുതല്‍ കടം എടുക്കേണ്ട കാര്യമില്ലെന്നും, വൈറ്റ്ഹാളിലെ സേവിംഗ്‌സില്‍ നിന്നും ഇതിനുള്ള തുക കണ്ടെത്താന്‍ കഴിയുമെന്നും ഋഷി സുനാക് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമനിക് റാബ് ട്രസിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ ഇലക്ടറല്‍ ആത്മഹത്യയാകുമെന്ന് വിമര്‍ശിച്ച് രംഗത്തെത്തി. 

സെപ്റ്റംബറില്‍ എമര്‍ജന്‍സി ബഡ്ജറ്റുമായി മുന്നോട്ട് പോയാല്‍ കൈയിലുള്ള ദൈത്യം പരിശോധിക്കുന്നതില്‍ പരാജയപ്പെടും. ഇതിന് വോട്ടര്‍മാര്‍ മാപ്പ് നല്‍കില്ല. ശേഷിയില്ലാത്ത പ്രതിപക്ഷത്തിന്റെ നിലയിലേക്ക് നമ്മുടെ മഹത്തായ പാര്‍ട്ടി താഴും, റാബ് മുന്നറിയിപ്പ് നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.