CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 3 Seconds Ago
Breaking Now

ബോറിസ് വീണത് സ്വയം കുഴിച്ച കുഴിയില്‍! ഋഷി സുനാകിന്റെ പ്രഖ്യാപനത്തിന് കൈയടിച്ച് ടോറി അംഗങ്ങള്‍; മുന്‍ ചാന്‍സലറെ കുറ്റപ്പെടുത്താന്‍ നോക്കിയ അംഗത്തിന് കൂക്കുവിളി; പ്രധാനമന്ത്രിക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കുമെന്ന് 'ബോറിസ് പ്രേമി' ലിസ് ട്രസ്?

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനം രേഖപ്പെടുത്തി രാജിവെച്ച 50-ലേറെ മന്ത്രിമാരില്‍ രണ്ടാമനായിരുന്നു ഋഷി സുനാക്

ബോറിസ് ജോണ്‍സനെ പുറത്താക്കിയ റോളിന് കൈയടി ഏറ്റുവാങ്ങി ടോറി നേതൃസ്ഥാനാര്‍ത്ഥി ഋഷി സുനാക്. ഇതാദ്യമായാണ് ബോറിസ് ജോണ്‍സന്റെ നാണംകെട്ട പണികള്‍ക്ക് എതിരെ തലയുയര്‍ത്തി നിന്ന നേതാവിന് ടോറി പാര്‍ട്ടി അംഗങ്ങള്‍ കൈയടി നല്‍കിയത്. ഡാര്‍ലിംഗ്ടണിലെ ഹസ്റ്റിംഗ്‌സിലാണ് കഴിഞ്ഞ മാസം താന്‍ രാജിവെയ്ക്കാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് മുന്‍ ചാന്‍സലര്‍ വിശദീകരിച്ചത്. 

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനം രേഖപ്പെടുത്തി രാജിവെച്ച 50-ലേറെ മന്ത്രിമാരില്‍ രണ്ടാമനായിരുന്നു ഋഷി സുനാക്. ഇതോടെയാണ് ബോറിസ് രാജി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായത്. 'കത്തിയെടുത്ത കൈകള്‍ക്ക് കിരീടം നല്‍കരുത്' എന്ന വാക്കുകള്‍ സുനാകിന് ബാധകമാകുമോയെന്നാണ് കൗണ്ടി ഡുര്‍ഹാമില്‍ സദസ്സിലുണ്ടായ അംഗം ചോദിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെ കൂവിക്കൊണ്ട് ഇതിനുള്ള മറുപടി അറിയിച്ചു. There were also cheers for Liz Truss when she blamed 'the media' for Mr Johnson's downfall and suggested that if she could she would halt a parliamentary probe into his behaviour.

'ഞാനാണ് കത്തി എടുത്തതെന്ന് പറയുന്നത് തെറ്റാണ്. എനിക്ക് മാത്രമല്ല ഇത് മതിയാക്കണമെന്ന് തോന്നിയത്. മറ്റൊരു സദാചാര വിഷയത്തില്‍ കൂടി സര്‍ക്കാര്‍ തെറ്റിന്റെ ഭാഗത്തായി', സുനാക് മറുപടി നല്‍കി. ഇതിനിടെ ബോറിസിന് എതിരായ പാര്‍ലമെന്ററി അന്വേഷണം താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചേര്‍ന്നാല്‍ അവസാനിപ്പിക്കുമെന്ന സൂചനയാണ് ലിസ് ട്രസ് നല്‍കിയത്. 

ബോറിസ് ജോണ്‍സണ്‍ കോമണ്‍സില്‍ മനഃപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയോയെന്നാണ് പാര്‍ലമെന്റി സംഘം അന്വേഷിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ തെളിവ് നല്‍കാന്‍ ചില ജീവനക്കാര്‍ മുന്നോട്ട് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ബോറിസ് ജോണ്‍സന്റെ പേരില്‍ വോട്ട് പിടിക്കാനുള്ള ട്രസിന്റെ മോഹത്തിന് ഭംഗം വരുമെന്നാണ് സുനാകിന് ലഭിക്കുന്ന കൈയടികള്‍ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.