CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 25 Seconds Ago
Breaking Now

എഴുപതാം വയസ്സില്‍ ചന്ദ്രാവതി ദേവി അമ്മയായി; ആദ്യ കണ്‍മണി പിറന്നത് 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

'ഐവിഫ് മൂന്ന് വട്ടം നടത്തിയതില്‍ മൂന്നാം ശ്രമത്തിലാണ് ചന്ദ്രാവതി ഗര്‍ഭിണിയായത്.

രാജസ്ഥാനില്‍ ഐവിഎഫിലൂടെ പ്രായമായ ദമ്പതികള്‍ക്ക് ആദ്യ കണ്‍മണി പിറന്നു. 75ഉം 70ഉം വയസ്സുള്ള ഗോപി സിങ്, ചന്ദ്രാവതി ദേവി ദമ്പതികള്‍ക്കാണ് 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ്‍കുഞ്ഞ് പിറന്നത്. അല്‍വാറിലെ ഐവിഎഫ് സെന്ററിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്.ഹരിയാനയോട് അതിര്‍ത്ഥി പങ്കിടുന്ന ജുന്‍ജുനു ജില്ലയിലെ താമസിക്കുന്ന ഗോപി സിങ് സൈനീകനായിരുന്നു. ബംഗ്ലാദേശ് യുദ്ധത്തില്‍ അദ്ദേഹത്തിന്റെ കാലിന് പരുക്കേറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ ബന്ധു വഴി ആല്‍വയിലെ ആശുപത്രിയില്‍ എത്തിയത്. അതിന് മുമ്പ് നിരവധി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

'ഐവിഫ് മൂന്ന് വട്ടം നടത്തിയതില്‍ മൂന്നാം ശ്രമത്തിലാണ് ചന്ദ്രാവതി ഗര്‍ഭിണിയായത്. പ്രായാധിക്യമുള്ളതിനാല്‍ ചെറിയ ഭയമുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രാവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി.'' ഡോക്ടര്‍ പറഞ്ഞു. 50 വയസ്സിന് മുകളിലുള്ള ദമ്പതികള്‍ക്ക് ഐവിഎഫ് ചികിത്സ നല്‍കരുതെന്ന് 2022 ജൂണില്‍ നിയമം പാസാക്കിയിരുന്നു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണ് ഇവര്‍ ഐവിഎഫ് ചികിത്സ നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.