CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 41 Seconds Ago
Breaking Now

കൊള്ളയും, കവര്‍ച്ചയുമെല്ലാം ബ്രിട്ടീഷ് പോലീസ് 'നിസ്സാരം'! വീട്ടില്‍ കയറി മോഷണങ്ങളില്‍ 3.7% കേസുകളില്‍ മാത്രം ചാര്‍ജ്ജ്; കവര്‍ച്ചകളില്‍ 6.6% മാത്രം; ഇരകളെ പോലീസ് കൈവിടുന്നതായി ഞെട്ടിക്കുന്ന കണക്കുകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറ്റം ചുമത്തുന്ന നിരക്ക് കുറയുന്നതോടെ പോലീസിന് മേലുള്ള ആത്മവിശ്വാസത്തെയാണ് ബാധിക്കുന്നതെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് കോണ്‍സ്റ്റാബുലറി

നിങ്ങളുടെ വീട്ടില്‍ ഒരു മോഷണം നടന്നാല്‍, അത് പോലീസിനെ അറിയിച്ചാല്‍, അധികം വൈകാതെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും, അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ബ്രിട്ടനിലാണെങ്കില്‍ ഈ മോഹം വെറും സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 

ഭൂരിപക്ഷം മോഷണ, കവര്‍ച്ചാ കേസുകളിലും പോലീസ് ഇരകളെ കൈവിടുന്നുവെന്നാണ് പുതിയ ഹോം ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ പ്രതികളെ പിടികൂടാനുള്ള അവസരങ്ങള്‍ ഓഫീസര്‍മാര്‍ നഷ്ടമാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. Chief Inspector of Constabulary Andy Cooke says these are ¿not minor crimes¿ and they ¿strike at the heart of how safe people feel in their own homes and communities¿

കേവലം 3.7% വീട് കുത്തിപ്പൊളിച്ച കേസുകളിലും, 4.2% മോഷണക്കേസുകളിലും, 6.6% കവര്‍ച്ചകളിലും മാത്രമാണ് അധികൃതര്‍ക്ക് കുറ്റം ചുമത്താന്‍ സാധിച്ചിട്ടുള്ളതെന്ന് ഏറ്റവും പുതിയ ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയൊന്നും ചെറിയ കുറ്റകൃത്യങ്ങളല്ലെന്നും, ഈ അവസ്ഥ സ്വന്തം വീടുകളിലും, സമൂഹങ്ങളിലും സുരക്ഷിതമല്ലെന്ന നിലപാടിലേക്ക് ജനങ്ങളെ മാറ്റുമെന്നും ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് കോണ്‍സ്റ്റാബുലറി ആന്‍ഡി കൂക്ക് വ്യക്തമാക്കി.

കുറ്റകൃത്യങ്ങള്‍ക്ക് കുറ്റം ചുമത്തുന്ന നിരക്ക് കുറയുന്നതോടെ പോലീസിന് മേലുള്ള ആത്മവിശ്വാസത്തെയാണ് ബാധിക്കുന്നതെന്ന് ആന്‍ഡി ഓര്‍മ്മിപ്പിച്ചു. ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന ആശങ്ക വര്‍ദ്ധിക്കുമ്പോള്‍ പഴയകാല രീതികളിലേക്ക് മടങ്ങാനും ചീഫ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുന്നു. 

ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന കുറ്റകൃത്യങ്ങളില്‍ പോലീസ് ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. നാഷണല്‍ ഡിറ്റക്ടീവ് ക്ഷാമവും, അനുഭവസമ്പത്തില്ലാത്ത പോലീസ് ഓഫീസര്‍മാരുടെ എണ്ണമേറുന്നതും ഈ വിഷയത്തിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.