CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 42 Seconds Ago
Breaking Now

യൂറോപ്പിന്റെ 60 ശതമാനത്തിലേറെ മേഖലയിലും വരള്‍ച്ചാ മുന്നറിയിപ്പ്; ഭൂഖണ്ഡം നേരിടുന്നത് 500 വര്‍ഷത്തിനിടെയുള്ള വിനാശകരമായ വരള്‍ച്ച; റൈന്‍ നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ താഴ്ന്നതോടെ കല്‍ക്കരി, എണ്ണ, ഉത്പന്ന ചരക്കുനീക്കം ഭീഷണിയില്‍

യുകെ സെന്റര്‍ ഫോര്‍ ഇക്കോളജി & ഹൈഡ്രോളജി പ്രവചനങ്ങള്‍ പ്രകാരം ഒക്ടോബര്‍ വരെയെങ്കിലും നദികളിലെ ജലനിരപ്പ് വളരെയേറെ താഴ്ന്ന നിലയിലാകുമെന്നാണ്

500 വര്‍ഷത്തിനിടെ ഏറ്റവും ദുരിതപൂര്‍ണ്ണമായ വരള്‍ച്ചയിലേക്ക് വഴുതിവീണ് യൂറോപ്പ്. ജര്‍മ്മനിയിലെ സുപ്രധാനമായ നദി വറ്റിവരണ്ടതോടെ ചരക്കുനീക്കം താറുമാറായി. യൂറോപ്യന്‍ വരള്‍ച്ചാ ഒബ്‌സര്‍വേറ്ററി ഡാറ്റ പ്രകാരം യൂറോപ്യന്‍ യൂണിയന്റെയും, യുകെയുടെയും 60 ശതമാനം മേഖലകളും വരള്‍ച്ചാ മുന്നറിയിപ്പോ, ജാഗ്രതയോ നേരിടുന്നതായാണ് വ്യക്തമാകുന്നത്. Transport vessels cruise past the partially dried riverbed of the Rhine river in Bingen, Germany, amid the ongoing droughts

47 ശതമാനം മേഖലകളും മുന്നറിയിപ്പ് സ്ഥിതി നേരിടുന്നതായി ജൂലൈയിലെ കംബൈന്‍ഡ് വരള്‍ച്ചാ ഇന്‍ഡിക്കേറ്റര്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം മണ്ണില്‍ ഈര്‍പ്പം കുറയുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അലേര്‍ട്ട് നേരിടുന്ന 17 ശതമാനം മേഖലകളിലാകട്ടെ പച്ചപ്പ് ഭീഷണി നേരിടുകയും ചെയ്യുന്നു. യുകെയ്ക്ക് പുറമെ ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ഹംഗറി, പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളും വരള്‍ച്ച അനുഭവിക്കുന്നതായി മാപ്പ് കാണിക്കുന്നു. Firefighters work to contain a fire in Belin-Beliet, as wildfires continue to spread in the Gironde region of southwestern France, this evening

യുകെ സെന്റര്‍ ഫോര്‍ ഇക്കോളജി & ഹൈഡ്രോളജി പ്രവചനങ്ങള്‍ പ്രകാരം ഒക്ടോബര്‍ വരെയെങ്കിലും നദികളിലെ ജലനിരപ്പ് വളരെയേറെ താഴ്ന്ന നിലയിലാകുമെന്നാണ് വിശദമാക്കുന്നത്. റൈന്‍ നദിയിലെ വെള്ളം അപകടകരമായ നിലയില്‍ താഴ്ന്നതോടെ എണ്ണയും, കല്‍ക്കരിയും ഉള്‍പ്പെടെ സുപ്രധാന ചരക്കുഗതാഗതം ഭീഷണി നേരിടുകയാണ്. The droughts are not only affecting Germany, with Spain, southern France, Portugal and most of Italy suffering from the shortages

ഫ്രാന്‍സിലാകട്ടെ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞ മാസം മുതല്‍ തന്നെ റെക്കോര്‍ഡ് താപനില നേരിട്ട മേഖലകളിലാണ് തീപിടുത്തം. ഇതോടെ ഭക്ഷ്യോത്പാദനം ശരാശരിക്ക് താഴേക്ക് പോകുമെന്ന ആശങ്കയിലാണ് ഫ്രാന്‍സ്. 500 വര്‍ഷത്തിനിടെ കാണാത്ത തരത്തിലുള്ള കടുത്ത കാലാവസ്ഥാ അനുഭവങ്ങളാണ് ഇപ്പോള്‍ നേരിടുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ജോയിന്റ് റിസേര്‍ച്ച് സെന്റര്‍ സീനിയര്‍ ഗവേഷകന്‍ ആന്‍ഡ്രിയ ടോറെറ്റി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.