CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 49 Minutes 59 Seconds Ago
Breaking Now

സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണം, പലരും എന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുന്നു: മുകേഷ് ഖന്ന

ശക്തിമാന്‍ താരം മുകേഷ് ഖന്നയുടെ പ്രസ്താവനകളില്‍ അമ്പരന്ന് ആരാധകര്‍. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഏതെങ്കിലും സ്ത്രീ ആവശ്യപ്പെട്ടാല്‍ അവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത വിഭാഗത്തില്‍പ്പെട്ട ഒരു മാന്യ പെണ്‍കുട്ടി ഒരിക്കലും അത്തരം കാര്യങ്ങള്‍ പറയില്ല' ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുകേഷ് ഖന്ന പറയുന്നു.

സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്നും പുരുഷന്‍മാരോട് നടന്‍ ഉപദേശിക്കുന്നു.'നിരപരാധികളായ പുരുഷന്മാരെ' ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങളുണ്ടെന്നും, ലൈംഗികത വാഗ്ദാനം ചെയ്തുകൊണ്ട് തനിക്ക് യുവതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നും നടന്‍ പറയുന്നു.

വിവാദ വീഡിയോയില്‍ 'പരിധിക്കുള്ളില്‍' തുടരാനും പാരമ്പര്യങ്ങളെ ബഹുമാനിക്കാനും അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു. നടന്റെ ഈ അഭിപ്രായങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.