CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 5 Seconds Ago
Breaking Now

സ്‌കോട്‌ലന്‍ഡില്‍ ഐല്‍ഓഫ് സ്‌കൈയില്‍ നാലിടത്ത് വെടിവയ്പ്പ് ; ഒരാള്‍ മരിച്ചു ; മൂന്നു പേരുടെ നില ഗുരുതരം ; 39 കാരന്‍ അറസ്റ്റില്‍

പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ സ്‌കോട്‌ലന്‍ഡിലെ ഐല്‍ഓഫ് സ്‌കൈയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. വീടിന് മുമ്പില്‍ ഒരു 47 കാരന്‍ വെടിയേറ്റ് മരിച്ചതായി പൊലീസിന് അറിയിപ്പ് ലഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പേ തന്നെ മറ്റൊരു സ്ത്രീക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അല്‍പ നേരത്തിനുള്ളില്‍ തന്നെ മറ്റൊരിടത്തു നിന്നും വെടിവയ്പ്പിന്റെ വാര്‍ത്തയെത്തി. ഡോര്‍ണിയിലാണ് ഒരു പുരുഷനും സ്ത്രീയ്ക്കും വെടിയേറ്റതായി വാര്‍ത്ത വന്നത്. സംഭവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ 39 കാരന്‍ പിടിയിലായി. വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ ഒരു വനിത വെടിയേറ്റ് കിടക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ പൊലീസ് കാറുകളും ഹെലികോപ്റ്ററുകളും ആയി പറന്നെത്തി. വീടിന് അകത്തായിരുന്നു 32 കാരി വെടിയേറ്റ് കിടന്നിരുന്നത്. ഉടന്‍ വ്യോമമാര്‍ഗ്ഗം ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അര മണിക്കൂറിന് ശേഷം ടീന്‍ഗ്യൂവിന് സമീപമുള്ള വീട്ടില്‍ വെടിവയ്പ്പ് നടന്നെന്ന വിവരം പൊലീസിന് ലഭിച്ചു. അവിടെ 47 കാരനാണ് വെടിയേറ്റ് മരിച്ചത്. പിന്നീടാണ് ഡോര്‍ണിയയില്‍ വെടിവയ്പ്പ് നടന്നത്. ഗുരുതരമായി പരിക്കേറ്റ പുരുഷനെ ഇന്‍വേര്‍നെസ്സിലെ റെയ്‌ഗെമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം വെടിയേറ്റ സ്ത്രീയെ ഐല്‍ഓഫ് സ്‌കൈയിലെ ബ്രോഡ്‌ഫോര്‍ഡ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഈ മൂന്നു സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 39 കാരനേയും റെയ്‌ഗ്മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.