CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 24 Seconds Ago
Breaking Now

തുര്‍ക്കി പുറത്തുവിട്ട തലയറുക്കും ഭീകരന്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍; പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ബ്രിട്ടീഷ് 'തലയറുക്കല്‍' സംഘത്തിലെ അംഗം; യുകെ പൗരത്വം റദ്ദാക്കാത്തതിനാല്‍ തുര്‍ക്കി ജയിലില്‍ നിന്നും വിട്ടയച്ച 38-കാരന്‍ ബ്രിട്ടീഷ് മണ്ണില്‍

സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്

വീഡിയോ ക്യാമറ ഓണാക്കി വെച്ച്, ചില തൊടുന്യായങ്ങള്‍ പറഞ്ഞ് ഭീകരതയുടെ മറയുടെ നിരപരാധികളുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചിട്ട് കാലം അധികമായില്ല. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന പേരില്‍ കൊടുക്രൂരതകള്‍ക്ക് അരങ്ങൊരുക്കിയ ഭീകരസംഘടന സൃഷ്ടിച്ച മുറിവുകള്‍ കരിഞ്ഞിട്ടുമില്ല. അതിന് മുന്‍പാണ് തടവുകാരുടെ തലയറുത്ത് രസിച്ച ഭീകരന്‍ ബ്രിട്ടീഷ് മണ്ണില്‍ എത്തിയിരിക്കുന്നത്. 

ഇസ്ലാമിക് സ്റ്റേറ്റിലെ ബീറ്റില്‍സ് സംഘം എന്നുവിളിക്കപ്പെട്ടിരുന്ന കൊലപാതക ഗ്രൂപ്പിലെ അംഗമായ എയിന്‍ ഡേവിസാണ് തുര്‍ക്കിയില്‍ നിന്നും ഏഴര വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി യുകെയിലേക്ക് നാടുകടത്തപ്പെട്ടിരിക്കുന്നത്. കൊടുംഭീകരനായിട്ടും 38-കാരന്റെ യുകെ പൗരത്വം റദ്ദാക്കാത്തതിനാലാണ് ഇയാളെ തുര്‍ക്കി നാട്ടിലേക്ക് കയറ്റി അയച്ചത്. ISIS Beatle', 38, is arrested at Luton airport after landing in the UK on a  flight from Turkey | Daily Mail Online

ബ്രിട്ടനില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും തീവ്രവാദ വിരുദ്ധ പോലീസ് ഡേവിസിനെ അറസ്റ്റ് ചെയ്തു. സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഭീകരന് എതിരെ എന്ത് കുറ്റം ചുമത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. 

ഡേവിസിനെ പുറത്തുവിട്ടാല്‍ അത് പോലീസിന് വലിയ തലവേദനയാകും. സിറിയയില്‍ നിന്നും മടങ്ങിയെത്തിയ കൊടുംഭീകരന്‍മാരായ ബ്രിട്ടീഷുകാരില്‍ ഒരാളാണ് ഡേവിസ്. വെസ്റ്റ് ലണ്ടന്‍ ഹാമര്‍സ്മിത്ത് സ്വദേശിയായ ഇയാളും മറ്റ് മൂന്ന് ബ്രിട്ടീഷുകാരും ഉള്‍പ്പെട്ട ഐഎസ് കൊലയാളി സംഘം 27 ബന്ദികളെ കൊലപ്പെടുത്തിയെന്നാണ് കണക്ക്.

ഈ കൊലയാളി സംഘത്തിലെ അംഗങ്ങളുടെ ഇംഗ്ലീഷ് ഭാഷ കാരണമാണ് ഇവരെ ബീറ്റില്‍സ് സംഘമെന്ന പേര് നല്‍കിയത്. ബ്രിട്ടീഷ് എയ്ഡ് വര്‍ക്കര്‍മാരും, യുഎസ് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ കൊലക്കത്തിക്ക് ഇരയായത്.




കൂടുതല്‍വാര്‍ത്തകള്‍.