CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 6 Minutes 24 Seconds Ago
Breaking Now

ചൂടേറുന്നു, ഷെല്‍ഫുകള്‍ കാലിയാക്കി വെള്ളം ബോട്ടിലുകള്‍ വാങ്ങാന്‍ മത്സരിച്ച് ജനം; സൗത്ത്, ഈസ്റ്റ് മേഖലകളില്‍ വരള്‍ച്ച പ്രഖ്യാപിച്ചു; വീക്കെന്‍ഡില്‍ കനത്ത ചൂട് തുടരും; നാല് മിനിറ്റില്‍ കുളി തീര്‍ക്കാന്‍ നിര്‍ദ്ദേശം, കാറില്‍ പൊടിപിടിച്ചാല്‍ കാര്യമാക്കേണ്ട!

ടോയ്‌ലറ്റ് ഫ്‌ളെഷ് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കാനാണ് മറ്റൊരു നിര്‍ദ്ദേശം

ബ്രിട്ടനിലെ ചൂടേറിയ കാലാവസ്ഥയ്ക്ക് ഇളവില്ല. ചൂട് കനത്തതോടെ ബോട്ടില്‍ വെള്ളം വാങ്ങിക്കൂട്ടി ജനം സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാക്കുന്ന അവസ്ഥയാണ്. നാല് മിനിറ്റ് കൊണ്ട് കുളി അവസാനിപ്പിക്കാനാണ് വാട്ടര്‍ കമ്പനികളുടെ ഉപദേശം. കൂടാതെ ചെടികള്‍ക്ക് കുളികഴിഞ്ഞുള്ള വെള്ളം ഒഴിക്കാനും, കാറുകളില്‍ അല്‍പ്പം പൊടിപിടിച്ച് കിടന്നാലും കുഴപ്പമില്ലെന്ന് ചിന്തിച്ച് ഇംഗ്ലണ്ട് നേരിടുന്ന വരള്‍ച്ചയെ കൈകാര്യം ചെയ്യാന്‍ സഹായിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നു. 

ഇംഗ്ലണ്ടിന്റെ പകുതിയോളം മേഖലകളിലാണ് ഇപ്പോള്‍ വരള്‍ച്ചാബാധിതമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോടെ കനത്ത മഴയും, ഇടിമിന്നലും രാജ്യത്തെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിലും ഇംഗ്ലണ്ടിലെ സൗത്ത് ഭാഗങ്ങളില്‍ സെപ്റ്റംബര്‍ വരെ കാര്യമായി മഴ പെയ്യില്ലെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. Aldi has put up posters limiting customers to between three and five bottles of drinking water each amid panic buying.

കരീബിയന്‍ ചൂടിനേക്കാള്‍ ബ്രിട്ടനിലെ ചില ഭാഗങ്ങള്‍ കനത്ത ചൂടില്‍ ഉരുകിയൊലിച്ചു. ഇതോടെ ആളുകള്‍ ബോട്ടില്‍ ചെയ്ത വെള്ളം വാങ്ങിക്കൂട്ടുന്ന അവസ്ഥയായി. ലണ്ടനിലെ ആല്‍ഡി സ്‌റ്റോര്‍ വെള്ളം ബോട്ടിലുകള്‍ വാങ്ങുന്നതിന് മൂന്ന് മുതല്‍ അഞ്ച് ബോട്ടില്‍ വരെ പരിധി ഏര്‍പ്പെടുത്തി. പിന്നീട് ഈ നോട്ടീസ് പിന്‍വലിക്കുകയും ചെയ്തു. A shopper with cases of bottled water in Aldi supermarket in London on Friday which rationed drinking water as the heatwave continues

വരള്‍ച്ചാ പ്രഖ്യാപനം എത്തിയെങ്കിലും ഇത് ഇംഗ്ലണ്ടിലെ എട്ട് മേഖലകളില്‍ വെള്ളത്തിന്റെ ഉപയോഗം പരിമിതിപ്പെടുത്തുന്നത് നിയമവിധേയമാക്കുന്നില്ല. എന്നിരുന്നാലും വാട്ടര്‍ കമ്പനികള്‍ ഹോസ്‌പൈപ്പ്, സ്പ്രിംഗ്ലര്‍ ഉപയോഗം വിലക്കാന്‍ നിര്‍ബന്ധിതമാകും. കൂടാതെ ടാപ്പില്‍ നിന്നും ബക്കറ്റ് കണക്കിന് വെള്ളം ഉപയോഗിച്ച് കാറുകള്‍ കഴുകുന്നതും നിയമവിരുദ്ധമാകും. OXFORSHIRE: A tanker from Thames Water pumps water into another tanker in the village of Northend, where the water company is moving water into the supply network following a technical issue at Stokenchurch Reservoir. Pictured on Wednesday

വരുന്ന ആഴ്ചകളില്‍ മഴ എത്തിയില്ലെങ്കില്‍ വാഹനങ്ങള്‍ വൃത്തിയാക്കുന്നതില്‍ നിന്നും ആളുകള്‍ക്ക് വിലക്ക് വരും. കൂടാതെ കെട്ടിടങ്ങളും, ജനലുകളും വൃത്തിയാക്കാനും കഴിയില്ല. കുടുംബങ്ങള്‍ക്ക് വെള്ളം റേഷന്‍ വ്യവസ്ഥയിലാകും നല്‍കുക. ടോയ്‌ലറ്റ് ഫ്‌ളെഷ് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കാനാണ് മറ്റൊരു നിര്‍ദ്ദേശം, പകരം ടാപ്പില്‍ നിന്നും വെള്ളം ഉപയോഗിക്കാനാണ് ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.