CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 46 Seconds Ago
Breaking Now

ശിവസേന എവിടേക്കെങ്കിലും എടുത്തുകൊണ്ടുപോകാന്‍ കഴിയുന്ന ഒന്നല്ല, ശക്തമായ വേരുകളുള്ള പാര്‍ട്ടി ; ഉദ്ധവ് താക്കറെ

ഏകനാഥ് ഷിന്‍ഡെ വിഭാഗവും വിമതരും തമ്മിലുള്ള ശീതയുദ്ധത്തിനിടെയാണ് ശിവസേന തലവന്റെ പ്രതികരണം.

ശിവസേന പാര്‍ട്ടി തുറന്ന സ്ഥലത്ത് കിടക്കുന്ന ഒരു വസ്തുവല്ലെന്ന പരാമര്‍ശവുമായി ഉദ്ധവ് താക്കറെ. പാര്‍ട്ടി അതിന്റെ പാരമ്പര്യത്തിന്മേല്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്ന ആര്‍ക്കും ഏറ്റെടുക്കാവുന്ന ഒന്നല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഏകനാഥ് ഷിന്‍ഡെ വിഭാഗവും വിമതരും തമ്മിലുള്ള ശീതയുദ്ധത്തിനിടെയാണ് ശിവസേന തലവന്റെ പ്രതികരണം.

'ശിവസേന തുറന്ന് കിടക്കുന്ന ഒരു വസ്തുവാണെന്ന് ചിലര്‍ കരുതുന്നു, അത് എവിടേക്ക് വേണമെങ്കിലും എടുത്ത് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്.എന്നാല്‍ ആഴത്തിലുള്ള വേരുകളുള്ളതും ശക്തമായതുമായ പാര്‍ട്ടിയാണ് ശിവസേന എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം ശിവസേന വിമത വിഭാഗത്തിനായി ഓഫീസുകള്‍ രൂപീകരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. മുംബൈയിലെ ദാദറില്‍ കേന്ദ്ര ആസ്ഥാനം നിര്‍മ്മിക്കാനാണ് നീക്കം. മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കത്തിനായാണ് ഓഫീസ് രൂപീകരിക്കുന്നതെന്ന് ഷിന്‍ഡെ വിഭാഗം പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.