CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 8 Seconds Ago
Breaking Now

ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല് കുരുങ്ങി; ശ്വസനാളി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

രക്ഷാബന്ധന്‍ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേയ്ക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണ മരണം. 34കാരനായ വിപിന്‍ കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ഫ്‌ലൈ ഓവറില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. രക്ഷാബന്ധന്‍ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേയ്ക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

ബൈക്കില്‍ വിപിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ വിപിനെ നാട്ടുകാരുടെ സഹായത്തോടെ ഭാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്വാസനാളി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നാലെ യുവാവ് മരണത്തിന് കീഴടങ്ങി. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് മരണത്തിന് ഇടയാക്കിയത്.

ചില്ലു പൊതിഞ്ഞു നിര്‍മിക്കുന്ന ചൈനീസ് സിന്തറ്റിക് നൂലുകള്‍ (ചൈനീസ് മാഞ്ച) ഉപയോഗിച്ച് പട്ടം പറത്തുന്നതാണ് നഗരവാസികളുടെ ജീവനു ഭീഷണിയാകുന്നത്. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് പ്രധാനമായും അപകടത്തിന് ഇരയാകുന്നത്. കത്തി ഉപയോഗിച്ചു മുറിക്കുന്നതു പോലെയുള്ള മുറിവുകളാണു നൂല്‍ കുരുങ്ങിയവരുടെ കഴുത്തില്‍ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.