CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 51 Seconds Ago
Breaking Now

കൊവിഡിനെ നേരിട്ടത് പോലെ എനര്‍ജി പ്രതിസന്ധിയും കടത്തിത്തരാം! പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചാല്‍ 'എല്ലാം ശരിയാക്കിത്തരാം'; നം.10ല്‍ എത്തിയാല്‍ ഭാവിയില്‍ ഗ്യാസ്, ഓയില്‍ ഷോക്കില്‍ നിന്നും രക്ഷിക്കും

പെന്‍ഷന്‍കാര്‍ക്കും, ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വിന്ററില്‍ കുതിച്ചുയരുന്ന ബില്ലുകള്‍ക്ക് പണം നല്‍കുന്നതാണ് പദ്ധതി

ബ്രിട്ടന്‍ നേരിടുന്ന എനര്‍ജി പ്രതിസന്ധി വളരെ ബുദ്ധിമുട്ടേറിയതാണെന്ന് സമ്മതിച്ച് ഋഷി സുനാക്. എന്നാല്‍ താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയാല്‍ ഈ അവസ്ഥ ഒടുവിലത്തേതായി മാറുമെന്ന് മുന്‍ ചാന്‍സലര്‍ വ്യക്തമാക്കി. 

ബ്രിട്ടനെ ഭാവിയിലെ ഗ്യാസ്, ഓയില്‍ വില ഷോക്കുകളില്‍ നിന്നും രക്ഷിക്കാന്‍ ദേശീയ തലത്തിലുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നാണ് ഋഷി സുനാക് വ്യക്തമാക്കുന്നത്. വിന്ററിലെ ബുദ്ധിമുട്ടുകള്‍ കടന്നുകിട്ടാന്‍ പാടുപെടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുമെന്നും സുനാക് വാഗ്ദാനം ചെയ്തു. Rishi Sunak has admitted the energy crisis facing Britain is 'awful' — and vowed to make it the last if he becomes PM

ബ്രിട്ടന്‍ ആശ്രയിക്കാന്‍ കഴിയുന്ന, ലാഭകരമായ പവര്‍ സപ്ലൈയിലേക്ക് മാറുന്നുവെന്ന് ഉറപ്പിക്കാനുള്ള നടപടിക്രമങ്ങളാണ് സുനാക് തയ്യാറാക്കിയിട്ടുള്ളത്. 'പ്രതിസന്ധി നേരിടുന്നുവെന്ന് സമ്മതിക്കുകയാണ് ഏത് പ്രശ്‌നത്തിലെയും ആദ്യ നിയമം. ഈ വിന്ററില്‍ പ്രതിസന്ധി മറികടക്കാന്‍ വ്യക്തമായ പദ്ധതിയാണ് എന്റെ പക്കലുള്ളത്. ജനങ്ങള്‍ ഈ ബില്‍ ഷോക്ക് നേരിടുന്നത് അവസാനത്തേതായി മാറും', ടോറി നേതാവ് വ്യക്തമാക്കി. 

പെന്‍ഷന്‍കാര്‍ക്കും, ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വിന്ററില്‍ കുതിച്ചുയരുന്ന ബില്ലുകള്‍ക്ക് പണം നല്‍കുന്നതാണ് പദ്ധതി. ഇതിന് പുറമെ ഭാവിയില്‍ സപ്ലൈ ഉറപ്പാക്കാന്‍ ആണവ, സോളാര്‍, ഷെയില്‍, ഓഫ്‌ഷോര്‍ വിന്‍ഡ് പ്രൊഡക്ഷന്‍ എന്നിവയില്‍ നിക്ഷേപവും വരും. ഇന്‍സുലേഷന്‍ മഹാമഹം നടത്തി എനര്‍ജി സേവിംഗ്‌സ് നേടുകയാണ് മറ്റൊരു മാര്‍ഗ്ഗം. 




കൂടുതല്‍വാര്‍ത്തകള്‍.