CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 55 Minutes 5 Seconds Ago
Breaking Now

മലമ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍ ; പിടിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പ്രതികളെ സഹായിച്ചയാളും

പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

മലമ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പ്രതികളെ സഹായിച്ചയാളുമാണ് പിടിയിലായിരിക്കുന്നത്. രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഒരാളെ പട്ടാമ്പിയില്‍ നിന്നും, മറ്റൊരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷാജഹാന്‍ വധക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇന്നലെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് എഫ്‌ഐആറിലും പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ ബിജെപി അനുഭാവികളാണെന്നും എഫ്‌ഐആറിലുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. ഷാജഹാന്റെ ശരീരത്തില്‍ 10 വെട്ടുകളുണ്ടായിരുന്നുവെന്നും, കഴുത്തിനും, കാലിനുമേറ്റ വെട്ടുകളാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.