CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 43 Seconds Ago
Breaking Now

ഗര്‍ഭിണിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

താന്‍ ഗര്‍ഭിണിയായതിന് ഉത്തരവാദി ദല്‍വി ആണെന്നും പണം വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

ഗര്‍ഭിണിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. ഫാക്ടറി ജോലിക്കാരനായ അല്‍ത്മാഷ് ദല്‍വിയാണ് കാമുകി നാദിയ മുല്ലയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

താന്‍ ഗര്‍ഭിണിയായതിന് ഉത്തരവാദി ദല്‍വി ആണെന്നും പണം വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടി തന്റേതല്ലെന്നു ദല്‍വി തിരിച്ചടിച്ചു ഇതെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവ് കാമുകിയെ കഴുത്തറത്ത് കൊന്നത്. തുടര്‍ന്ന് മുംബൈയിലേക്കു ഇയാള്‍ കടന്നുകളയുകയും ചെയ്തു.

കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ ബന്ധം അവസാനിപ്പിച്ചു. ഇതിനിടെ ഗര്‍ഭിണിയായ യുവതി ഗര്‍ഭച്ഛിദ്രത്തിനു വിധേയയായിരുന്നു.

പിന്നീട് ദല്‍വിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നതറിഞ്ഞതോടെ നാദിയ മുല്ല ഇയാളുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. ഇതിനു പിന്നാലെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയാണെന്നറിയിച്ചു യുവതി പണം ആവശ്യപ്പെട്ടത്. ഒന്നര ലക്ഷത്തോളം രൂപ ഇയാള്‍ യുവതിക്ക് നല്‍കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.