CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 32 Seconds Ago
Breaking Now

ഇഞ്ചക്ഷന്‍ ആളുമാറി കുത്തിവെച്ചു; ഗ്ലാസ്‌ഗോ ആശുപത്രിയില്‍ 35-കാരന്‍ മരിച്ചു; ബ്ലഡ് ഷുഗര്‍ ലെവല്‍ ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ജീവിതം തിരിച്ചുപിടിക്കുന്നതിനിടെ അബദ്ധം വിനയായി

ജീവനക്കാരുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയില്‍ മാര്‍ട്ടിന് ജീവന്‍ നഷ്ടമായെന്ന് കുടുംബം

മറ്റൊരു രോഗിക്ക് നല്‍കേണ്ട മരുന്ന് ആളുമാറി കുത്തിവെച്ചതോടെ 35-കാരന് ജീവന്‍ നഷ്ടമായി. ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് മാര്‍ട്ടിന്‍ വെല്‍ഡണ് ദുരന്തം നേരിട്ടത്. ഡയബറ്റിക് ഹൈപ്പോഗ്ലൈസീമിയ ബാധിച്ചാണ് മാര്‍ട്ടിന്‍ ആശുപത്രിയിലായത്. 

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴുന്ന അവസ്ഥ മൂലം തലച്ചോറിന് ക്ഷതമേല്‍ക്കുന്നത് ഉള്‍പ്പെടെ സാരമായ ബുദ്ധിമുട്ടുകളാണ് രൂപപ്പെട്ടത്. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍ട്ടിന് നല്‍കിവരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ രണ്ട് തവണ കുടുംബത്തെ അറിയിച്ചിരുന്നു. Martin was in intensive care at Queen Elizabeth University Hospital after suffering a diabetic hypo

എന്നാല്‍ ഡംബാര്‍ടണില്‍ നിന്നുള്ള മാര്‍ട്ടിന്‍ പ്രവചനങ്ങളെ മറികടന്ന് ഡോക്ടര്‍മാരുടെ വിധിയെഴുത്ത് തെറ്റാണെന്ന് തെളിയിച്ചു. നാല് മാസത്തെ ചികിത്സയില്‍ പതിയെ ആരോഗ്യം തിരിച്ചുപിടിക്കുകയും ചെയ്ത് വരികയായിരുന്നു. സംസാരവും, നടപ്പും പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ വീണ്ടും പഠിച്ചെടുക്കേണ്ട അവസ്ഥയുള്ളതായും കുടുംബം പറഞ്ഞു. But he tragically passed away on Saturday

എന്നാല്‍ ശനിയാഴ്ച മാര്‍ട്ടിന്റെ ജീവനെടുത്ത ആ അബദ്ധം സംഭവിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയില്‍ മാര്‍ട്ടിന് ജീവന്‍ നഷ്ടമായെന്ന് കുടുംബം വെളിപ്പെടുത്തി. മരുന്ന് നല്‍കുന്നതിലെ പിഴവാണ് ഇതിന് ഇടയാക്കിയത്. 

മാര്‍ട്ടിന്റെ മരണത്തില്‍ പോലീസ് സ്‌കോട്ട്‌ലണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ഗ്രേറ്റര്‍ ഗ്ലാസ്‌ഗോ & ക്ലൈഡ് പ്രോസിക്യൂട്ടര്‍ ഫിസ്‌കലിനെ വിഷയം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മാര്‍ട്ടിന്‍ വെല്‍ഡന്റെ കുടുംബത്തെ എന്‍എച്ച്എസ്-ജിജിസി അനുശോചനം അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.