CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 58 Seconds Ago
Breaking Now

വിവാഹത്തിന് ഓഫീസിലുള്ള 70 സഹപ്രവര്‍ത്തകര്‍ക്കും ക്ഷണം, വന്നത് ഒരാള്‍ മാത്രം ; വേദനയോടെ ജോലി രാജിവച്ച് യുവതി

കാത്തിരുന്ന യുവതിയ്ക്ക് കടുത്ത നിരാശയായിരുന്നു ഫലം.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും എല്ലാം ഒത്തുചേര്‍ന്ന് ഉത്സവപ്രതീതിയിലായിരിക്കും എല്ലാ വിവാഹങ്ങളും. ഇപ്പോഴിതാ ഇത്തരത്തില്‍ പ്രിയപ്പെട്ടവരെ വിവാഹത്തിന് ക്ഷണിച്ചിട്ടും അവര്‍ വരാതിരുന്ന ദുഃഖത്തില്‍ ജോലി തന്നെ രാജി വെച്ച യുവതിയുടെ അനുഭവവമാണ് വൈറലാകുന്നത്.

ചൈനയിലാണ് സംഭവം. യുവതി തന്റെ വിവാഹത്തിന് പ്രിയപ്പെട്ടവരെല്ലാം ഉണ്ടാവണമെന്ന് ആഗ്രഹിച്ച് അതിനായി തന്റെ സഹപ്രവര്‍ത്തകരെ എല്ലാം ക്ഷണിച്ചിരുന്നു. തന്റെ കൂടെ ജോലി ചെയ്യുന്ന 70 പേരെയാണ് യുവതി ക്ഷണിച്ചത്. അതും വിവാഹത്തിന് രണ്ടുമാസം മുന്‍പേ ക്ഷണക്കത്ത് നല്‍കിയായിരുന്നു എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാവണമെന്ന് ഉറപ്പാക്കിയത്.

എന്നാല്‍, വിവാഹത്തിന് തന്റെ സഹപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതു കാത്തിരുന്ന യുവതിയ്ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ക്ഷണിച്ച 70 സഹപ്രവര്‍ത്തകരില്‍ ആകെ വന്നത് ഒരാള്‍ മാത്രമാണ്. ഇത് കാരണം 69 പേര്‍ക്ക് തയ്യാറാക്കി വെച്ച ഭക്ഷണവും ഒരുക്കങ്ങളും പാഴായി.

സഹപ്രവര്‍ത്തകരെ കുടുംബത്തിനും കൂട്ടുകാര്‍ക്കും പരിചയപ്പെടുത്താനാഗ്രഹിച്ച യുവതിക്ക് ഇതോടെ അപമാനിക്കപ്പെട്ടതായി തോന്നി. ദുഃഖം സഹിക്കവയ്യാതെ ജോലി രാജി വെച്ച് മറ്റൊരു കമ്പനിയിലേക്ക് മാറിയിരിക്കുകയാണ് യുവതി ഇപ്പോള്‍.




കൂടുതല്‍വാര്‍ത്തകള്‍.