CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 44 Seconds Ago
Breaking Now

മഴ കനക്കുന്നു, വീട് വിട്ടിറങ്ങാന്‍ തയ്യാറായിരിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ലക്ഷക്കണക്കിന് ജനങ്ങളെ കാത്തിരിക്കുന്നത് യാത്രാ ബുദ്ധിമുട്ടുകളും, പവര്‍ കട്ടും; ചൂടില്‍ നിന്നും ആശ്വാസത്തിന് പകരം ആശങ്ക

ഇംഗ്ലണ്ടില്‍ മൂന്ന് മില്ല്യണ്‍ ഭവനങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി

ബ്രിട്ടനില്‍ ജനജീവിതം താറുമാറാക്കി കാലാവസ്ഥ കൂടുതല്‍ കനക്കുന്നു. കൊടുംചൂടില്‍ നിന്നും ആശ്വാസമേകാനെത്തിയ മഴ കനത്തതോടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് വഴിമാറിയത്. ഏത് നിമിഷവും വീട് വിട്ടിറങ്ങാന്‍ തയ്യാറായിരിക്കണമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. Cars battled through the rain on the M25 near Swanley, Kent

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് യാത്രാ ദുരിതവും, പവര്‍കട്ടും സമ്മാനിച്ച് കൊണ്ടാണ് മഴ തിമിര്‍ത്ത് പെയ്യുന്നത്. അതിശക്തമായി പെയ്ത മഴ പല ഭാഗത്തും വീടുകളിലും, ബിസിനസ്സുകളിലും ചെന്നുകയറി. അതിവേഗത്തില്‍ ഒഴുകുന്ന വെള്ളം ജീവന് അപകടം സൃഷ്ടിക്കുന്ന തരത്തിലാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. Parked cars were stuck in floodwater in Winchester

ഇന്ന് സതേണ്‍ ഇംഗ്ലണ്ടില്‍ തണ്ടര്‍‌സ്റ്റോം മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതല്‍ അപകടകരമായ പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങള്‍ യാത്രാദുരിതവും, പവര്‍കട്ടും സമ്മാനിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനക്കാരുടെ മുന്നറിയിപ്പ്. Brits rushed to shelter from the rain in the capital

ഇംഗ്ലണ്ടില്‍ മൂന്ന് മില്ല്യണ്‍ ഭവനങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കി. താഴ്ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഫോണുകളും, പ്രധാന രേഖകളും, ചാര്‍ജറും, പണവും പോലുള്ളവ ഉള്‍പ്പെടുന്ന എമര്‍ജന്‍സി ബാഗുകള്‍ തയ്യാറാക്കി വെയ്ക്കാനാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.