സ്റ്റീവനേജ്: ഇന്ത്യന്‍ സ്വാതന്ത്രലബ്ധിയുടെ വജ്രജൂബിലി ദിനാഘോഷം സ്റ്റീവനേജില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായി കൊണ്ടാടി. സെന്റ് നിക്കോളാസ് ഗ്രൗണ്ടില്‍ വെച്ച് നടത്തിയ ആഘോഷത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തലിലും, ദേശഭക്തി ഗാനാലാപത്തിലും, അനുബന്ധ അനുസ്മരണങ്ങളിലും കുട്ടികളും മുതിര്‍ന്നവരുമായി നിരവധി ആളുകള്‍ പങ്കു ചേര്‍ന്നു.
സ്വാതന്ത്രലബ്ദിയുടെ എഴുപത്തഞ്ചാം വാര്‍ഷീക ആഘോഷത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ബോബന് സെബാസ്റ്റ്യന്‍ ദേശീയ പതാക ഉയര്‍ത്തി.സ്റ്റീവനേജ് യൂണിറ്റ് പ്രസിഡണ്ട് ജോണി കല്ലടാന്തിയില്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ജിമ്മി ക്ലാക്കിയില്‍ ഭാരത സ്വാതന്ത്ര ലബ്ധിയുടെയും, അതിനു നേതൃത്വം നല്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെപ്പറ്റിയും, ഭാരതത്തിന്റെ വളര്‍ച്ചയില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അടക്കം നേതാക്കള്‍ വഹിച്ച കൃത്യതയാര്‍ന്ന പദ്ധതികളും പങ്കും വിശദീകരിച്ചു.
അപ്പച്ചന് കണ്ണഞ്ചിറ,സോജി കുരിക്കാട്ടുകുന്നേല്‍, മനോജ്, പ്രിന്‍സണ്‍ തുടങ്ങിയവര്‍ സ്വാതന്ത്ര ദിന സന്ദേശങ്ങള്‍ പങ്കുവെച്ചു. ജെസ്ലിന്, ജിന്റ്റു, ഹിമ, ലൈസ, ലൈബി തുടങ്ങിയവര്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.ആഘോഷത്തില്‍ തദ്ദേശവാസികളും വിദേശികളും കാഴ്ചക്കാരായുണ്ടായിരുന്നു.
വിജോ,തോംസണ്‍,സിബി,അഞ്ജലി, അനു തുടങ്ങിയവര്‍ ആഘോഷത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.