CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 16 Seconds Ago
Breaking Now

എ-ലെവല്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും; എ*, എ ഗ്രേഡുകള്‍ കുറയും; ഫലങ്ങള്‍ സാധാരണനില കൈവരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ നിരാശരാകും; യൂണിവേഴ്‌സിറ്റിയില്‍ പോകുന്നത് മാറ്റിവെയ്ക്കുന്നത് സ്മാര്‍ട്ട് തീരുമാനമാകില്ല; വരും വര്‍ഷങ്ങളില്‍ മത്സരം കടുക്കുമെന്ന് യൂണിവേഴ്‌സിറ്റി മേധാവി

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രേഡുകള്‍ മനസ്സിലാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെയാണ് ക്രിസ് ഹെയിലിന്റെ മുന്നറിയിപ്പ്

വ്യാഴാഴ്ച എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരാന്‍ ഇരിക്കവെ നെഞ്ചിടിപ്പോടെ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും. പതിവിലും താഴ്ന്ന ഗ്രേഡുകളാണ് ഇക്കുറി നല്‍കപ്പെടുകയെന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഘട്ടത്തിലും മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ യൂണിവേഴ്‌സിറ്റിയില്‍ പോകുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കുന്നത് ശ്രദ്ധയോടെ മതിയെന്നാണ് യൂണിവേഴ്‌സിറ്റി മേധാവി മുന്നറിയിപ്പ് നല്‍കുന്നത്. 

ഈ വര്‍ഷം യൂണിവേഴ്‌സിറ്റി സ്ഥാനങ്ങള്‍ക്കായി മത്സരം കടുക്കുമെങ്കിലും ഈ പാറ്റേണ്‍ അടുത്ത വര്‍ഷവും തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രേഡുകള്‍ മനസ്സിലാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെയാണ് ക്രിസ് ഹെയിലിന്റെ മുന്നറിയിപ്പ്. Students set to collect A-level results as courses available through  clearing drop after 'admin blip' | UK News | Sky News

'2022ല്‍ തന്നെ യൂണിവേഴ്‌സിറ്റിയില്‍ പോകുന്നതാണ് മികച്ച ഓപ്ഷന്‍. നിരവധി ഓപ്ഷനുകളും, അവസരങ്ങളും ലഭ്യമാണ്. നിരവധി കോഴ്‌സുകളും ലഭ്യമാണ്', യൂണിവേഴ്‌സിറ്റീസ് യുകെ മേധാവി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയില്‍ പോകുന്നത് യുവാക്കള്‍ക്ക് മികച്ച നിക്ഷേപമാണ്. ഇതോടെ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ മെച്ചപ്പെടുകയും, വരുമാനം ഉയരുകയും ചെയ്യും, അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഈ വര്‍ഷം ഗ്രേഡുകള്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ താഴുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം അധ്യാപകരാണ് വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകള്‍ നിശ്ചയിച്ചത്. അതുകൊണ്ട് തന്നെ ഇക്കുറി 40% വിദ്യാര്‍ത്ഥികള്‍ക്കും ക്ലിയറിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 

ഈ വര്‍ഷം 80,000 ഉയര്‍ന്ന ഗ്രേഡുകളുടെ കുറവ്- എ*, എ ഗ്രേഡുകള്‍- ഉണ്ടാകുമെന്നാണ് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ച് വ്യക്തമാ്കകുന്നത്. 2021ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണിത്.




കൂടുതല്‍വാര്‍ത്തകള്‍.